ഒറ്റ മാസം കൊണ്ട് സ്വർണവില (Gold Price) റോക്കറ്റ് വേഗത്തിൽ ഉയർന്നപ്പോൾ അതോടൊപ്പം പലർക്കും നെഞ്ചിടിപ്പ് കൂടിയിരുന്നിരിക്കാം. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഒരു പവന് കൂടിയത് 3640 രൂപയാണ്. ചരിത്രത്തിലെ ഏറ്റവും കൂടിയ തുകയ്ക്ക് ഒരു പവൻ വിപണിയിലെത്തിയതും ഈ മാസത്തിൽ തന്നെ. അടുത്തടുത്ത ആറ് ദിവസങ്ങളിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണവില രേഖപ്പെടുത്തി
2024 ഏപ്രിൽ 16ന് ഒരു പവൻ സ്വർണത്തിന്റെ വില 54,360 രൂപയിലെത്തിയിരുന്നു. തൊട്ടടുത്ത ദിവസങ്ങളിൽ അടുപ്പിച്ചുള്ള വർദ്ധനവ് രേഖപ്പെടുത്തി സ്വർണം പിടിതരാതെ കുതിച്ചു. ഏപ്രിൽ 22 ആയതും 54,040 രൂപയായി കേരളത്തിലെ 22 കാരറ്റ് സ്വർണത്തിന്റെ വില. ഒരു കയറ്റത്തിന് ഒരിറക്കം എന്നെങ്കിൽ, സ്വർണത്തിന്റെ കാര്യത്തിലും അത് സംഭവിച്ചു കഴിഞ്ഞു
നികുതി, പണിക്കൂലി തുടങ്ങിയ ചാർജുകളും കൂടി ചേർന്നാൽ സാധാരണക്കാർക്ക് ഒരു തരി പൊന്നുപോലും കൈകൊണ്ട് തൊടാൻ പറ്റില്ല എന്ന നിലയിലാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കയറിയത്. ഒരു പവന് അരലക്ഷം എന്ന സാഹചര്യത്തേക്കാൾ ഭീതിദായകമായി വിലയിലെ ഈ കയറ്റം
ഏപ്രിൽ 23 ആയതും പോയദിവസത്തേക്കാൾ ഒരു പവന്റെ വില 1,120 രൂപ കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് (22 കാരറ്റ്) 52,920 രൂപയാണ് ഏറ്റവും പുതിയ നിരക്ക്. ഗ്രാമിന് 6,615 രൂപ നൽകണം
2024 ഏപ്രിൽ മാസത്തിൽ ഓരോ ദിവസത്തെയും സ്വർണവില (പവന്): ഏപ്രിൽ 1 – 50880, ഏപ്രിൽ 1 – 50880, ഏപ്രിൽ 2 – 50,680 (മാസത്തെ ഏറ്റവും കുറഞ്ഞ വില), ഏപ്രിൽ 3 – 51280, ഏപ്രിൽ 4 – 51680, ഏപ്രിൽ 6 – 52280, ഏപ്രിൽ 7 – 52280, ഏപ്രിൽ 8 – 52520, ഏപ്രിൽ 9 – 52600, 52800 ഏപ്രിൽ 10 – 52880, ഏപ്രിൽ 11 – 52960
ഏപ്രിൽ 12 – 53760, ഏപ്രിൽ 13 – 53200, ഏപ്രിൽ 14 – 53200, ഏപ്രിൽ 15 – 53640, ഏപ്രിൽ 16 – 54360, ഏപ്രിൽ 17 – 54360, ഏപ്രിൽ 18 – 54120, ഏപ്രിൽ 19 – 54,520 (മാസത്തെ ഏറ്റവും ഉയർന്ന വില), ഏപ്രിൽ 20 – 54440, ഏപ്രിൽ 21 – 54440, ഏപ്രിൽ 22 – 54040, ഏപ്രിൽ 23 – 52,920