കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. 640 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിൻ്റെ വില 51,120 രൂപയാണ്. ഗ്രാമിന് കുറഞ്ഞത് 80 രൂപ. 6390 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില.
കഴിഞ്ഞ മാസം 17ന് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ 55,000 രൂപയിലെത്തിയിരുന്നു. എന്നാൽ കേന്ദ്ര ബജറ്റിലെ കസ്റ്റംസ് തീരുവ കുറച്ചതിനാൽ സ്വർണ വിലയിൽ കാര്യമായ ഇടിവ് സംഭവിക്കുന്നതായി പിന്നീട് വ്യക്തമായി.
കഴിഞ്ഞ മാസം 26-ന് സ്വർണവില 50,400 രൂപയായി കുറഞ്ഞു, ഇത് മുൻ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ 4500 രൂപയോളം ഇടിഞ്ഞു. പിന്നീട് വില തിരിച്ചുകയറുന്നതാണ് കണ്ടത്. 9 ദിവസത്തിനുള്ളിൽ 1,440 രൂപ വര്‍ധിച്ച ശേഷം, കഴിഞ്ഞ ദിവസം മുതല്‍ വില കുറയാന്‍ തുടങ്ങിയത്.