വളരെ വർഷങ്ങൾക്ക് ശേഷം നടി വാണി വിശ്വനാഥ് (Vani Viswanath) മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ശ്രീനാഥ് ഭാസി, ലാൽ, സൈജു ക്കുറുപ്പ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം ലാൽ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെ ആഗസ്റ്റ് രണ്ട് ബുധനാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചു. നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഫൈസൽ രാജയാണു് നിർമ്മിക്കുന്നത്. നീണ്ട പത്തു വർഷങ്ങൾക്ക് ശേഷമാണ് വാണി വിശ്വനാഥ് മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നത്.
മലയാള സിനിമയിലെ മുൻനിര നായികയായിരുന്ന വാണി വിശ്വനാഥ് നീണ്ട പത്തു വർഷങ്ങൾക്കു ശേഷം അഭിനയരംഗത്തെത്തുകയാണ് ഈ ചിത്രത്തിലൂടെ. ചിത്രത്തിലെ അതി നിർണ്ണായകമായ ഒരു കഥാപാത്രത്തെയാണ് വാണി വിശ്വനാഥ് അവതരിപ്പിക്കുന്നത്. നായിക വാണിയുടെ മുൻ സഹപ്രവർത്തകയുടെ മകളാണ് എന്നതുമുണ്ട് പ്രത്യേകത
വാണി വിശ്വനാഥിന് രണ്ടു ചിത്രങ്ങളിൽ ശബ്ദമായ ശ്രീജ രവിയുടെ മകൾ രവീണ രവിയാണ് നായികാ വേഷം ചെയ്യുക. 1997ൽ റിലീസ് ചെയ്ത ജനാധിപത്യം, 1999ലെ ‘ദി ഗോഡ്മാൻ’ സിനിമകളിൽ വാണിയുടെ ശബ്ദമായത് ശ്രീജ രവിയാണ്
സമീപകാലത്ത് ഏറെ വിജയം നേടിയ മാമന്നൻ എന്ന തമിഴ് ചിത്രത്തിലെ നായികയായി രവീണാ രവി തിളങ്ങിയിരുന്നു. ടി.ജി.രവി, രാജേഷ് ശർമ്മ ബോബൻ സാമുവൽ,,സാബു ആമി, ജിലു ജോസഫ്, അഭിരാം ,ആൻ്റണി ഏലൂർ അബിൻ ബിനോ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. തികഞ്ഞ ഫാമിലി ഡ്രാമയാണ് ഈ ചിത്രമെന്ന് സംവിധായകൻ ജോ ജോർജ് പറഞ്ഞു. മകളെ രക്ഷിക്കാനായി അച്ഛനും ഭർത്താവും നടത്തുന്ന ശ്രമങ്ങളാണ് ത്രില്ലർ മൂഡിൽ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്
ശ്രീനാഥ് ഭാസി അഭിനയരംഗത്തെത്തിയതിനു ശേഷമുള്ള അമ്പതാമതു ചിത്രം കൂടിയാണിത്. അതിൻ്റെ സന്തോഷം ശ്രീനാഥ് ഭാസി ലൊക്കേഷനിൽ പങ്കുവയ്കുകയുണ്ടായി