കണ്ണൂർ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ മോഹൻലാൽ. ഇന്ന് രാവിലെ ആറ് മണിയോടെ ആയിരുന്നു ഇരിക്കൂർ ഉള്ള ക്ഷേത്രത്തിൽ നടൻ ദർശനത്തിന് എത്തിയത്
കണ്ണൂരിൽ വിവിധ പരിപാടികൾക്കായി എത്തിയ മോഹൻലാൽ ബുധനാഴ്ച്ച പുലർച്ചെ ആറു മണിയോടെയാണ് മാമാനിക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ ദർശനപുണ്യം തേടാനെത്തിയത്. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസറും ഭാരവാഹികളും ജീവനക്കാരും നാട്ടുകാരും അദ്ദേഹത്തെ സ്വീകരിച്ചു. ക്ഷേത്രം മേൽ ശാന്തി ചന്ദ്രൻ മൂസ് പ്രത്യേക പൂജയുടെ പ്രസാദം മോഹൻലാലിന് നൽകി.
ക്ഷേത്ര ഐതിഹ്യത്തെ കുറിച്ചും ആചാരങ്ങളെ കുറിച്ചും ചോദിച്ചു മനസിലാക്കി ക്ഷേത്ര പ്രദിക്ഷണം നടത്തുകയും ദോഷങ്ങളും മാർഗതടസങ്ങളും അകറ്റുമെന്ന് വിശ്വസിക്കുന്ന ഉരിച്ച തേങ്ങ മറികൊത്തൽ നടത്തുകയും വിശേഷ വഴിപാടുകൾ കഴിക്കുകയും ചെയ്തതിനു ശേഷമാണ് മോഹൻലാൽ കാറിൽ മടങ്ങിയത്.
കഴിഞ്ഞ മാസം കൊല്ലൂര്‍ മൂകാംബിക ദേവീക്ഷേത്രത്തിലും താരം ദര്‍ശനം നടത്തിയിരുന്നു. പ്രഭാഷകനും എഴുത്തുകാരനുമായ ആര്‍. രമാനന്ദിനൊപ്പമാണ് മോഹന്‍ലാല്‍ കൊല്ലൂരിലെത്തിയത്. ഷൂട്ടിങ് തിരക്കിനിടയില്‍ നിന്നും ദേവിയെ ദര്‍ശിക്കാനെത്തിയ താരത്തെ കണ്ട മറ്റ് തീര്‍ത്ഥാടകരും ഞെട്ടി.
അതേസമയം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിന്റെ റിലീസിങ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഓണം റിലീസായി സെപ്റ്റംബർ 12 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.