: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

ബന്ധങ്ങൾ ഇങ്ങനെ മാറ്റിക്കൊണ്ടേ ഇരിക്കുന്നത് ശരിയല്ല; വീഡിയോയുമായി ബാല

ഇളയരാജ സം​ഗീതം നൽകിയ രാസാത്തി ഉന്നൈ കാണാതെ നെഞ്ച് എന്ന പാട്ട് എലിസബത്തിനൊപ്പം പാടിയാണ് ബാല വീഡിയോ ആരംഭിക്കുന്നത്.

കൊച്ചി: കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം പൂർണ ആരോ​ഗ്യവാനായി തിരിച്ചുവന്നു കൊണ്ടിരിക്കുകയാണ് നടൻ ബാല. മുൻപത്തെ പോല വീഡിയോകളും മറ്റുമായി ബാല സോഷ്യൽ മീഡിയയിൽ സജീവമായി കഴി‍ഞ്ഞു. അടുത്തിടെ പുറത്തുവന്ന ജിമ്മിൽ നിന്നുമുള്ള ബാലയുടെ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ തുടര്‍ച്ചയായി തന്‍റെ ജീവിത കാര്യങ്ങള്‍ വീഡിയോയിലൂടെ ബാല പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തില്‍ ഭാര്യ എലിസബത്തിനൊപ്പമുള്ള പുതിയ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.

ഇളയരാജയുടെ ഗാനം പാടി ഭാര്യ ഭർത്താവ് ബന്ധം എന്ന പുണ്യമുള്ള ഒരു ബന്ധമാണെന്നും അത് മാറ്റിക്കൊണ്ടേ ഇരിക്കുന്നത് ശരിയല്ലെന്നും ബാല പറയുന്നു. ഇത് പറയാന്‍ തനിക്ക് അര്‍ഹതയുണ്ടോ എന്ന് അറിയില്ലെന്നും ബാല പറയുന്നു. ഗായകന്‍ ഗോപി സുന്ദറും ബാലയുടെ മുന്‍ ഭാര്യ അമൃതയും വേര്‍പിരിഞ്ഞു എന്ന തരത്തില്‍ അഭ്യൂഹം പരക്കുന്ന വേളയിലാണ് ബാല ഈ വീഡിയോ ചെയ്തിരിക്കുന്നത്. ഇത് അവരെ ഉദ്ദേശിച്ചാണോ എന്ന രീതിയില്‍ ഈ വീഡിയോയ്ക്ക് കമന്‍റുകളും വരുന്നുണ്ട്.

ഇളയരാജ സം​ഗീതം നൽകിയ രാസാത്തി ഉന്നൈ കാണാതെ നെഞ്ച് എന്ന പാട്ട് എലിസബത്തിനൊപ്പം പാടിയാണ് ബാല വീഡിയോ ആരംഭിക്കുന്നത്. പിന്നീടാണ് തനിക്ക് പറയാനുള്ള കാര്യങ്ങള്‍ ബാല പറയുന്നത്. മമ്മൂക്ക മുന്‍പ് പറഞ്ഞൊരു കാര്യമുണ്ട്. ഭാര്യ ഭർത്താവ് ബന്ധം എന്നെന്നും പരമ പുണ്യമായ ഒരു ബന്ധമാണെന്ന്.അത് തീര്‍ത്തും ശരിയാണ് മുന്‍പ് ഒരു അഭിമുഖത്തില്‍ ഞാനും അത് പറഞ്ഞിട്ടുണ്ട്. രക്തബന്ധമില്ലാത്ത ഒരേ ഒരു ബന്ധമാണ് ഭാര്യയും ഭർത്താവും തമ്മിൽ. അമ്മ, അച്ഛൻ, സഹോദരൻ, സഹോദരി ഇവരൊക്കെ തമ്മിൽ രക്ത ബന്ധമുണ്ട്. എന്നാൽ ഭാര്യയും ഭർത്താവും എന്ന് പറയുമ്പോൾ ആ ബന്ധമില്ല.

എനിക്ക് പറയാൻ അർഹതയുണ്ടോ യോഗ്യതയുണ്ടോ എന്ന് എനിക്ക് അറിയില്ല. ഓരോത്തർക്കും ഓരോ പ്രശ്നങ്ങൾ ഉണ്ടാകും. ഞാൻ ഈ പറയുന്നത് പൊതുവായി കണ്ടാല്‍ മതി. ജീവിതത്തിൽ നമ്മുടെ അച്ഛൻ പോയാലും അമ്മ പോയാലും വേറെ ഒരാളെ ആ സ്ഥാനത്ത് നമുക്ക് കിട്ടുമോ, വേറെ ഒരു സഹോദരനെയോ, സഹോദരിയേയോ ആ സ്ഥാനത്ത് നമുക്ക് കിട്ടുമോ. അതു പോലെ തന്നെയാണ് എല്ലാ ബന്ധങ്ങളും.’

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News