വില്ലൻ വേഷങ്ങളിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും, റിയാസ് ഖാന്റെ സ്റ്റെലിനും ലുക്കിനും ആരാധകർ ഏറെ ആകർഷിതരാണ്. ബോഡി ബിൽഡിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യക്തിയാണ് റിയാസ് ഖാൻ. എന്നാൽ, ബോഡി ബിൽഡിംഗ് ചെയ്യുന്ന നടന്മാർക്ക് അഭിനയം അറിയില്ല എന്ന തെറ്റായ ധാരണ തെന്നിന്ത്യൻ സിനിമയിൽ ഒരുകാലത്ത് വ്യാപകമായിരുന്നുവെന്ന് റിയാസ് ഖാൻ പറഞ്ഞു. കാൻ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഈ കാര്യങ്ങൾ പങ്കുവച്ചു.
ഈ കാരണത്താൽ നിരവധി സിനിമകൾ നഷ്ടമായതായി താരം പറഞ്ഞു. പുള്ളിയെ എടുത്താൽ കാര്യങ്ങൾ ശരിയാവില്ലെന്ന് പറയുന്നുണ്ട്. സിനിമയെ സംബന്ധിച്ചാൽ എല്ലാം മേയ്ക്ക് ഓവറാണ്, അദ്ദേഹം പറഞ്ഞു. അതേസമയം, മാർക്കോ സിനിമയിൽ റിയാസ് ഖാൻ അവതരിപ്പിച്ച രംഗങ്ങൾ ഉൾപ്പെടുത്താത്തതിനെക്കുറിച്ച് റിയാസ് ഖാൻ അഭിപ്രായപ്പെട്ടു.
ഞാനും ഉണ്ണി മുകുന്ദനും ചേർന്ന് ചില കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നു. എന്നാൽ ആ ചിത്രം റിലീസ് ചെയ്യുമ്പോൾ അവയെല്ലാം ഇല്ലായിരുന്നു. ഇത് സംവിധായകന്റെ തീരുമാനമായിരുന്നു, ഞാൻ അവരെ ബഹുമാനിക്കുന്നു. എന്നാൽ ഒരു വലിയ ഹിറ്റ് ചിത്രത്തിൽ നിന്ന് മാറുമ്പോൾ സങ്കടം ഉണ്ടാകുന്നത് സ്വാഭാവികമാണ്, അല്ലേ? ഇത് ആരായാലും വിഷമമാകും. എന്നാൽ സിനിമയുടെ രണ്ടാം ഭാഗത്തിൽ ഞാൻ ഉണ്ടാകുമെന്ന് നിർമാതാവ് ഉറപ്പ് നൽകിയിട്ടുണ്ട്. ഇനി ആരെങ്കിലും ആ അവസരം തടഞ്ഞാൽ, അതിൽ എനിക്ക് പ്രശ്നമില്ല, റിയാസ് ഖാൻ പറഞ്ഞു.