പിറന്നാൾ ദിനത്തിൽ ആരാധകർക്ക് സർപ്രൈസ് ഒരുക്കി ദുൽഖർ സൽമാൻ. താൻ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടിരിക്കുകയാണ് ദുൽഖർ ഇപ്പോൾ. ‘ലക്കി ഭാസ്കര്‍’ എന്നാണ് ഈ പാൻ ഇന്ത്യൻ ചിത്രത്തിന്റെ പേര്. ധനുഷിന്റെ വാത്തി എന്ന ചിത്രം സംവിധാനം ചെയ്ത വെങ്കി അറ്റ്ലൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സീതാരാമത്തിന് ശേഷം ദുൽഖർ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം എന്ന പ്രത്യേകതയും ലക്കി ഭാസ്കറിന് ഉണ്ട്.
സിത്താര എന്റര്ടെയ്ന്മെന്റ്സിന്റെയും ഫോര്‍ച്യൂണ്‍ ഫോര്‍ സിനാമാസിന്റെയും ബാനറുകളിൽ സൂര്യദേവര നാഗ വംശിയും സായ് സൗജന്യ എന്നിവർ ചേർത്താണ് ‘ലക്കി ഭാസ്കര്‍’ നിർമിക്കുന്നത്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. നവീന്‍ നൂലി ആണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. വിനീഷ് ബംഗ്ലാന്‍ ആണ് കലാസംവിധാനം. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരെയും അഭിനേതാക്കളെയും സംബന്ധിച്ച വിവരങ്ങൾ ഉടൻ പുറത്തുവരും.
‘കിംഗ് ഓഫ് കൊത്ത’ എന്ന ചിത്രമാണ് ദുല്‍ഖറിന്റേതായി റിലീസിന് ഒരുങ്ങുന്നത്. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അഭിലാഷ് എൻ ചന്ദ്രനാണ് തിരക്കഥ. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ജേക്സ് ബിജോയ്യും ഷാൻ റഹ്മാനുമാണ് സംഗീതം ഒരുക്കുന്നത്. മേക്കപ്പ് റോണെക്സ് സേവ്യർ ആണ്. സംഘട്ടനം രാജശേഖർ, പ്രൊഡക്ഷൻ ഡിസൈനർ നിമേഷ് താനൂർ, കൊറിയോഗ്രാഫി ഷെറീഫ്, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. സ്റ്റിൽ ഷുഹൈബ് എസ് ബി കെ, പിആർഒ പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.