മലയാള സിനിമയ്ക്ക് എന്നും പ്രിയപ്പെട്ടവരാണ് സായ് കുമാറും ബിന്ദു പണിക്കരും. വില്ലനും നായകനായും സായി കുമാര്‍ തിളങ്ങിയപ്പോള്‍ ഹാസ്യ കഥാപാത്രങ്ങളിലൂടെയായിരുന്നു ബിന്ദു പണിക്കര്‍ ശ്രദ്ധേയായവുന്നത്. റോഷാക്ക് എന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലെത്തി ഗംഭീര പ്രകടനം കാഴ്ചവച്ച് ബിന്ദു ഏറെ കയ്യടി നേടിയിരുന്നു. ഈ അതുല്യപ്രതിഭകള്‍ ജീവിതത്തിൽ ഒന്നായ വിശേഷം ഏറെ സന്തോഷത്തോടെയാണ് മലയാളികൾ ഏറ്റെടുത്തത്. ഇപ്പോഴിതാ തങ്ങൾ വേർപിരിഞ്ഞെന്ന തരത്തിൽ വന്ന വാർത്തകളോട് പ്രതികരിക്കുകയാണ് സായ് കുമാർ.
നമ്മൾ തമ്മിൽ വേർപിരിഞ്ഞെന്നൊരു വാർത്ത കേട്ടിരുന്നു. ചിരിച്ച് പോയൊരു ഗോസിപ്പ് ആയിരുന്നു അതെന്നും സായ് കുമാറും ബിന്ദു പണിക്കരും പറയുന്നു. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇരുവരും ഇക്കാര്യത്തെ കുറിച്ച് മനസ് തുറന്നത്.
“ഒരു ദിവസം ഞങ്ങൾ സിനിമ കണ്ടുകൊണ്ടിരിക്കയാണ്. ക്ലാമാക്സിലോട്ട് സിനിമ അടുക്കുകയാണ്. ആ സമയത്ത് മോള് ഡോർ തുറന്നിട്ട് പറഞ്ഞു. ഹേ ഗയ്സ് നിങ്ങൾ ഒരു കാര്യം അറിഞ്ഞോ. ഞാൻ ചോദിച്ചു എന്താണ്. നിങ്ങൾ പിരിഞ്ഞൂട്ടോ. അങ്ങനെ ന്യൂസ് വന്നോണ്ടിരിക്കാ. അതൊക്കെ മാറ്റിവച്ച് ഞാൻ വീണ്ടും സിനിമ കണ്ടുകൊണ്ടിരുന്നു. പറ്റേദിവസം എത്രയോ നാളുകൾക്ക് മുൻപ് വിളിച്ച ആൾക്കാരൊക്കെ വിളിച്ചിട്ട് ചേട്ടാ.. ചേട്ടൻ എവിടെയാ എന്നാണ് ചോദിക്കുന്നത്. ഞാൻ വീട്ടിലുണ്ടെന്ന് മറുപടിയും കൊടുത്തു. അവരുടെ ചോദ്യം കേട്ടപ്പോഴേ കാര്യം മനസിലായി. മാഞ്ഞൂരാൻ എന്നൊരു ഫ്രണ്ട് എനിക്കുണ്ട്. അവൻ വിളിച്ചു എവിടെ ഉണ്ടെന്നൊക്കെ ചോദിച്ചു. ഞാൻ പറഞ്ഞു നീ ചോദിക്കാൻ വന്ന ആള് അടുക്കളയിൽ നിന്ന് കൊഞ്ച് തീയൽ ഉണ്ടാക്കുന്നുവെന്ന് പറഞ്ഞു. അങ്ങനെ ഫോൺ ഞാൻ ബിന്ദുവിന് കൊടുത്തു. എല്ലാവരും വിളിച്ച് പറയുമ്പോൾ എനിക്കുമൊരു ഡൗട്ട് എന്നാണ് അവൻ പറഞ്ഞത്”, എന്ന് സായ് കുമാർ പറയുന്നു.