നടി ശോഭനയുടെ വീട്ടിൽ മോഷണം. നടിയുടെ ചെന്നൈയിലെ വീട്ടിലാണ് മോഷണം നടന്നത്.വീട്ടിൽ ജോലിക്ക് നിന്ന കടലൂർ സ്വദേശി വിജയയാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മാർച്ച് മുതലാണ് വിജയ ഇവിടെ മോഷണം തുടങ്ങിയത്. ശോഭനയുടെ അമ്മയെ സഹായിക്കാനായി നിർത്തിയതായിരുന്നു വിജയയെ.
പണം നഷ്ടപ്പെടുന്നുവെന്ന സംശയത്തിൽ ശോഭന, വിജയയോട് ചോദിച്ചെങ്കിലും അറിയില്ലെന്നായിരുന്നു ഇവരുടെ മറുപടി. തുടർന്ന് നടി പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.പണം ശോഭനയുടെ ഡ്രൈവർ മുരുകന്റെ ഗൂഗിൾ പേ അക്കൗണ്ട് വഴി, മകൾക്ക് കൈമാറിയെന്ന് വിജയ പറഞ്ഞു. കാര്യം അറിഞ്ഞതോടെ ശോഭന പൊലീസിന് നൽകിയ പരാതി പിൻവലിച്ചു. വിജയയെയും ഡ്രൈവർ മുരുകനെയും താക്കീത് ചെയ്തു വിട്ടയക്കുകയും ചെയ്തു.