ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എച്ച് എസ് പ്രണോയ്ക്ക് വെങ്കലം. ലോക ബാഡ്മിന്റൺ മെഡൽ നേടുന്ന ആദ്യത്തെ മലയാളിയാണ് പ്രണോയ്. പുരുഷ സിംഗിള്‍സ് സെമിയില്‍ മൂന്ന് ഗെയിമുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ലോക മൂന്നാം നമ്പര്‍ താരം തായ്‌ലന്‍ഡിന്റെ കുന്‍ലവുത് വിദിത്സനോടാണ് ഒമ്പതാം നമ്പര്‍ താരമായ പ്രണോയ് പരാജയപ്പെട്ടത്. സ്‌കോര്‍: 21-18, 13-21, 14-21.
തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …