ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന അധിനിവേശം അതിന്‍റെ ഏറ്റവും ക്രൂരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഗസയിലെ ഇന്‍റർനെറ്റും ടെലിഫോണ്‍ സംവിധാനങ്ങളും വിണ്ടും വിഛേദിക്കപ്പെട്ടു. ഗാസയിലെ ആശുപത്രിയുടെ കാര്യമാണ് ഏറ്റവും ദുസ്സഹം. ഗാസയിലെ വലിയ ആശുപത്രിയായ അല്‍ഷിഫയുടെ പ്രവര്‍ത്തനം ഏറെക്കുറെ നിലയ്ക്കാറായി.
നിലവില്‍ ജനറേറ്ററിനെ മാത്രം ആശ്രയിച്ചാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ജീവന്‍ രക്ഷാ ക്ഷാസംവിധാനങ്ങൾ ഏറെക്കുറെ പ്രവര്‍ത്തനരഹിതമായി. ഇന്ധനം തീർന്നതിനാൽ ആശുപത്രിയിലെ വെന്റിലേഷനും എസി സംവിധാനവും പ്രവർത്തനം നിലച്ചു.
വടക്കൻ ഗാസയിലെ മറ്റ് രണ്ട് പ്രധാന ആശുപത്രികളും ഇന്ധനം തീർന്നതോടെ അടച്ചുപൂട്ടിയെന്നാണ് റിപ്പോർട്ടുകൾ. രോഗികൾക്ക് പുറമേ കുടിയൊഴിപ്പിക്കപ്പെട്ട 50000ത്തിലധികം പലസ്തീനികൾ അൽ ഷിഫയിൽ അഭയം പ്രാപിച്ചിരുന്നു.
രോഗികൾക്കുള്ള ഓക്‌സിജൻ ഉത്പ്പാദന സംവിധാനവും പ്രവർത്തനം നിർത്തി. മോർച്ചറിയിലെ ഫ്രീസറുകൾ പോലും പ്രവർത്തിക്കുന്നില്ല. പലസ്തീൻ സംഘടനകൾ നൽകുന്ന ഇന്ധനം ഏതാനും മണിക്കൂറുകൾ മാത്രമേ നിലനിൽക്കൂ. അടുത്ത ദിവസങ്ങളിൽ ഇന്ധനം ഇല്ലെങ്കിൽ വലിയ ദുരന്തം സംഭവിക്കും. ഇസ്രായേൽ സൈന്യം ഒഴിപ്പിക്കണമെന്ന് പറഞ്ഞ ആശുപത്രിയാണ് അൽഷിഫ. ആശുപത്രിക്ക് താഴെ ഹമാസിന്റെ തുരങ്കമുണ്ടെന്നായിരുന്നു ഇസ്രയേൽ സൈന്യത്തിന്റെ ആരോപണം.