: :
3

What's New?

സംസ്ഥാനത്ത് കുതിച്ചുയരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ പൊറുതിമുട്ടി പൊതുജനം. പലവ്യഞ്ജന വസ്തുക്കൾക്കും പച്ചക്കറിക്കും ഒപ്പം ധ്യാന്യവർഗങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. ഒരു കിലോ തുവരപരിപ്പിന് ചില്ലറ വിപണിയിൽ 190 രൂപ വരെ …

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് (50) മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ നീന്തി …

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത ചൂട് വില്ലനാകുന്നു. 48 മണിക്കൂറിനിടെ ഡല്‍ഹിയുടെ പലഭാഗങ്ങളില്‍ നിന്നായി 50 പേരുടെ മൃതദേഹം കണ്ടെത്തി. മരിച്ചവരിലേറെയും സാധാരണ തൊഴിലാളികളാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം ഉഷ്ണതരംഗത്തിലാണോ ഇത്രയും …

സംസ്ഥാനത്തു പ്ലസ് വൺ പ്രവേശനത്തിൽ മൂന്നാം ഘട്ട അലോട്ട്മെന്‍റ് കഴിഞ്ഞിട്ടും മലബാറിൽ മുക്കാൽ ലക്ഷം പേർ പുറത്ത്. ബാക്കിയുള്ള മെറിറ്റ്, കമ്യൂണിറ്റി, മാനേജ്മെന്‍റ് ക്വാട്ട സീറ്റുകൾ പരിഗണിച്ചാലും 54000 സീറ്റിന്‍റെ …

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായുളള പ്രാരംഭ ചർച്ചയ്ക്കുള്ള പണം കൈമാറാൻ കേന്ദ്ര സർക്കാരിൻ്റെ അനുമതി. സനായിലെ ഇന്ത്യൻ എംബസി വഴി പണം കൈമാറാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ബ്ലഡ് …

അമേരിക്കയില്‍ ഗര്‍ഭിണിയായ മലയാളി യുവതിയെ ഭര്‍ത്താവ് വെടിവച്ചത് കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന്: യുവതിയുടെ നില ഗുരുതരം: വെടിയേറ്റത് ഉഴവൂര്‍ സ്വദേശിനിക്ക്‌

ഭർത്താവിന്‍റെ വെടിയേറ്റ് ഗർഭിണിയായ മലയാളിയുവതി ഗുരുതരാവസ്ഥയിൽ. അമേരിക്കയിലെ ഷിക്കാഗോയിലാണ് സംഭവം. ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം – ലാലി ദമ്പതികളുടെ മകള്‍ മീരയ്ക്കാണ് (32) വെടിയേറ്റത്.

മീര ഗര്‍ഭിണിയായിരുന്നു. ഇവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നങ്ങളെ തുടന്നാണ് ഭര്‍ത്താവ് വെടിവെച്ചതെന്നാണ് വിവരം. ഏറെക്കാലമായി അമൽ റെജിയും മീരയും അമേരിക്കയിലാണ്.

ഏറ്റുമാനൂര്‍ പഴയമ്പള്ളി അമല്‍ റെജിയാണ് മീരയുടെ ഭർത്താവ്. ഇന്നലെ രാവിലെയാണ് സംഭവം. അമല്‍ റെജിയെ ഷിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

അമൽ റെജിയുടെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മീരയുടെ നില ഗുരുതരമാണെന്നാണ് വിവരം. വെടിയേറ്റതിനെ തുടർന്ന് വയറ്റിലെ രക്തസ്രാവം നിയന്ത്രണവിധേയമല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

IPL Live Score Updates

Recent News