ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്ക് സമീപം ജോൽഫ നഗരത്തിലാണ് അപകടമുണ്ടായത്. ധനമന്ത്രി അമീര്‍ അബ്ദുള്ളാഹിയാനും ഹെലികോപ്റ്ററില്‍ പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്. കിഴക്കന്‍ അസര്‍ബൈജാനില്‍ ക്വിസ്-ഖലാസി അണക്കെട്ട് ഉദ്ഘാടനം ചെയ്യാന്‍ പോകുന്നതിനിടെയിലായിരുന്നു അപകടം.
ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് 600 കിലോ മീറ്റർ അകലെയാണ് ഈ സ്ഥലം. മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ തിരിച്ചിറക്കിയതാണെന്നാണ് ഇറാൻ വാർത്താ ഏജൻസിവിശദീകരിക്കുന്നത്.ഹെലികോപ്ടറിലുണ്ടായിരുന്നവരുമായി ആശയ വിനിമയം നടക്കുന്നുണ്ടെന്നും വാർത്താ ഏജൻസി അറിയിച്ചു.
എന്നാൽ ഹെലികോപ്റ്ററുമായി ആശയ വിനിമയം സാധ്യമാകുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് എത്താന്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ പ്രദേശത്തെ മോശം കാലാവസ്ഥ കാരണം രക്ഷാപ്രവര്‍ത്തകർ അപകട സ്ഥലത്ത് എത്തുന്നതേയുള്ളുവെന്നും ഇറാൻ ആഭ്യന്തര മന്ത്രി അഹമ്മദ് വാഹിദി പറഞ്ഞു. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.