: :
3

What's New?

സംസ്ഥാനത്ത് കുതിച്ചുയരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ പൊറുതിമുട്ടി പൊതുജനം. പലവ്യഞ്ജന വസ്തുക്കൾക്കും പച്ചക്കറിക്കും ഒപ്പം ധ്യാന്യവർഗങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. ഒരു കിലോ തുവരപരിപ്പിന് ചില്ലറ വിപണിയിൽ 190 രൂപ വരെ …

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് (50) മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ നീന്തി …

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത ചൂട് വില്ലനാകുന്നു. 48 മണിക്കൂറിനിടെ ഡല്‍ഹിയുടെ പലഭാഗങ്ങളില്‍ നിന്നായി 50 പേരുടെ മൃതദേഹം കണ്ടെത്തി. മരിച്ചവരിലേറെയും സാധാരണ തൊഴിലാളികളാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം ഉഷ്ണതരംഗത്തിലാണോ ഇത്രയും …

സംസ്ഥാനത്തു പ്ലസ് വൺ പ്രവേശനത്തിൽ മൂന്നാം ഘട്ട അലോട്ട്മെന്‍റ് കഴിഞ്ഞിട്ടും മലബാറിൽ മുക്കാൽ ലക്ഷം പേർ പുറത്ത്. ബാക്കിയുള്ള മെറിറ്റ്, കമ്യൂണിറ്റി, മാനേജ്മെന്‍റ് ക്വാട്ട സീറ്റുകൾ പരിഗണിച്ചാലും 54000 സീറ്റിന്‍റെ …

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായുളള പ്രാരംഭ ചർച്ചയ്ക്കുള്ള പണം കൈമാറാൻ കേന്ദ്ര സർക്കാരിൻ്റെ അനുമതി. സനായിലെ ഇന്ത്യൻ എംബസി വഴി പണം കൈമാറാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ബ്ലഡ് …

ഈ ഗള്‍ഫ് രാജ്യങ്ങളില്‍ ഇനി ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാം; പുതിയ പട്ടിക പുറത്ത്

ദില്ലി: ലോകത്തിലെ ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പുതുക്കിയ പട്ടിക പുറത്തുവിട്ടു. അടുത്തിടെ പുറത്തിറക്കിയ ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് 2023 ല്‍ ഇന്ത്യക്ക് 80-ാമത്തെ സ്ഥാനമാണുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പട്ടികയില്‍ ഇന്ത്യ ഇത്തവണ സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്കാര്‍ക്ക് നിലവില്‍ 57 രാജ്യങ്ങളിലേക്ക് വിസാ രഹിത അല്ലെങ്കില്‍ ഓണ്‍ അറൈവല്‍ വിസാ രീതിയില്‍ പ്രവേശിക്കാനാകും.

ചൈന, ജപ്പാന്‍, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എന്നിവയടക്കം 177 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇന്ത്യക്കാര്‍ക്ക് മുന്‍കൂര്‍ വിസ ആവശ്യമാണ്. ഗള്‍ഫ് രാജ്യങ്ങളായ ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇന്ത്യക്കാര്‍ക്ക് മുന്‍കൂര്‍ വിസ ആവശ്യമില്ല. ഇതോടെ ഈ രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് തടസ്സരഹിതമായ പ്രവേശനം സാധ്യമാണ്. മീഡില്‍ ഈസ്റ്റില്‍ ഇറാന്‍, ജോര്‍ദാന്‍, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കാര്‍ക്ക് മുന്‍കൂട്ടി വിസയില്ലാതെ പ്രവേശനം അനുവദിക്കുന്നത്.

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ സൂചികയില്‍ ഒന്നാം സ്ഥാനം സിംഗപ്പൂരിനാണ്. അതേസമയം പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്തി ഖത്തര്‍. നേരത്തെയുണ്ടായിരുന്നതില്‍ നിന്നും മൂന്ന് സ്ഥാനം മെച്ചപ്പെടുത്തിയ ഖത്തര്‍ നിലവില്‍ 52-ാം സ്ഥാനത്തെത്തി. ആഗോള ഇന്‍വെസ്റ്റ്‌മെന്റ് മെഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സിന്റെ ഈ വര്‍ഷത്തെ സൂചികയിലാണ് ഖത്തര്‍ 52-ാം സ്ഥാനത്തെത്തിയത്.

പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ എത്ര രാജ്യങ്ങളില്‍ പ്രവേശനം സാധ്യമാണെന്നും സാമ്പത്തികം ഉള്‍പ്പെടെ മറ്റ് ഘടകങ്ങളും വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കുന്നത്. നിലവില്‍ ഖത്തര്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 103 രാജ്യങ്ങളില്‍ വിസയില്ലാതെ പ്രവേശിക്കാനാകും. സിംഗപ്പൂര്‍ ആണ് പട്ടികയില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ളത്. ഒന്നാം സ്ഥാനത്തായിരുന്ന ജപ്പാന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 189 രാജ്യങ്ങളില്‍ ജപ്പാന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസാ രഹിത പ്രവേശനം സാധ്യമാണ്. 192 രാജ്യങ്ങളിലാണ് സിംഗപ്പൂര്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ പ്രവേശിക്കാനാകുക. ജര്‍മ്മനി, സ്‌പെയ്ന്‍, ഇറ്റലി എന്നീ രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്തുള്ളത്. ഈ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച് 190 രാജ്യങ്ങളില്‍ വിസാ രഹിത പ്രവേശനം സാധ്യമാണ്. ഓസ്ട്രിയ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജപ്പാന്‍, ലക്‌സംബര്‍ഗ്, ദക്ഷിണ കൊറിയ, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് മൂന്നാം സ്ഥാനത്തുള്ളത്.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

IPL Live Score Updates

Recent News