ഗാസ: ഗാസ മുനമ്പിൽ വെടിനിർത്തൽ ചർച്ചകൾ തുടരുന്നതിനിടെ അടുത്ത ഘട്ട ചർച്ചകൾക്കായി ഇസ്രായേൽ പ്രതിനിധി സംഘം കെയ്‌റോയിലെത്തി. ഈജിപ്തും ഗാസ മുനമ്പും തമ്മിലുള്ള അതിർത്തി പ്രശ്‌നവും ചർച്ചാവിഷയമാകുമെന്ന് സൂചന. അതേസമയം, വെടിനിർത്തൽ ചർച്ചകൾ ഇപ്പോഴും തുടരുന്നുണ്ടെങ്കിലും ഗാസയ്‌ക്കെതിരായ ഇസ്രായേലിൻ്റെ ആക്രമണം തുടരുകയാണ്. ഇന്നലെ സെൻട്രൽ ഗാസ മുനമ്പിലും ഖാൻ യൂനിസ് പ്രവിശ്യയിലും ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 47 പേർ കൊല്ലപ്പെട്ടിരുന്നു. 124 പേർക്ക് പരിക്കേറ്റു. മധ്യ ഗാസയിൽ ദെയ്ർ അൽബലഹിൽ കൂടുതൽ മേഖലകളിൽ നിന്ന് ഒഴിഞ്ഞുപോകാനും ഇസ്രയേൽ നിർദേശം നൽകിയിട്ടുണ്ട്.