കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരു വീട്ടില്‍ ഉണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ ജീവന്‍ നഷ്ടപ്പെട്ടതായി അഗ്നിശമന സേന അറിയിച്ചു. കുവൈത്തിലെ മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റിലെ അല്‍ അദാന്‍ പ്രദേശത്താണ് ഈ അപകടം സംഭവിച്ചത്.
കുവൈത്ത് അഗ്നിശമന സേന അംഗങ്ങള്‍ സ്ഥലത്തെത്തിയതോടെ തീപിടിത്തം നിയന്ത്രണത്തിലാക്കി. വീട്ടിലുണ്ടായിരുന്ന ആറ് പേരെ സുരക്ഷിതമായി ഒഴിപ്പിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
മറ്റൊരു സംഭവത്തില്‍, കുവൈത്തിലെ അല്‍ ഷദ്ദാദിയ യൂണിവേഴ്സിറ്റിയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ലബോറട്ടറിയില്‍ ഉണ്ടായ തീപിടിത്തം അഗ്നിശമനസേന നിയന്ത്രണത്തിലാക്കി. ഫര്‍വാനിയ ഗവര്‍ണറേറ്റിലെ അല്‍ ഷദ്ദാദിയ പ്രദേശത്താണ് ഈ സംഭവം നടന്നത്. തീപിടിത്തത്തില്‍ ആരും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.