തിരുവനന്തപുരം: യുകെയിൽ തൊഴിൽ അവസരം. യുകെ മെന്റൽ ഹെൽത്ത് സ്പെഷ്യാലിറ്റിയിൽ നഴ്സ് (സൈക്യാട്രി) തസ്തികയിലേക്ക് ഒഴിവുകൾക്കായി നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ബിഎസ്സി നഴ്സിങ്/ജിഎൻഎം വിദ്യാഭ്യാസ യോഗ്യത, ഐഇഎൽടിഎസ്/ഒഇടി യു.കെ. സ്കോർ, മെന്റൽ ഹെൽത്ത് സിബിടി യോഗ്യത എന്നിവ നേടിയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
സൈക്യാട്രി സ്പെഷ്യാലിറ്റിയിൽ കുറഞ്ഞത് 18 മാസത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. 2024 ഡിസംബർ 20നകം uknhs.norka@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ ബയോഡാറ്റ, ഐഇഎൽടിഎസ്/ഒഇടി സ്കോർ കാർഡ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകൾ സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്.