വാഷിങ്ടൺ: മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകൻ തഹവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ അമേരിക്കയിലെ സുപ്രീം കോടതി അനുമതി നൽകി. തഹവൂർ റാണയുടെ ഇന്ത്യക്ക് കൈമാറുന്നതിനെതിരെ സമർപ്പിച്ച ഹർജി കോടതി തള്ളി. ഏറെക്കാലമായി, തഹവൂർ റാണയെ കൈമാറാൻ ഇന്ത്യ അന്തർദേശീയ തലത്തിൽ സമ്മർദ്ദം ചെലുത്തുന്നുണ്ടായിരുന്നു.
തഹാവൂർ റാണ, കനേഡിയൻ പൗരത്വമുള്ള പാകിസ്ഥാൻ വംശജനാണ്. 64 വയസ്സായ ഇയാൾ ഇപ്പോൾ ലോസ് ആഞ്ചലസിലെ മെട്രോപൊളിറ്റൻ ജയിലിൽ തടവിലായിരിക്കുകയാണ്. ഇന്ത്യക്ക് കൈമാറുന്നതിനെതിരെ അവസാന ശ്രമമായി റാണ അമേരിക്കയിലെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിന് മുമ്പ്, അമേരിക്കയിലെ വിവിധ കീഴ്ക്കോടതികളിൽ ഇയാൾ ഹർജി സമർപ്പിച്ചിരുന്നെങ്കിലും, ഇന്ത്യക്ക് അനുകൂലമായ വിധികൾ എല്ലാ കോടതികളിൽ നിന്നും ലഭിച്ചിരുന്നു.