: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

എയർ എംബോളിസത്തിലൂടെ കൊലയ്ക്ക് പദ്ധതി; ഫാർമസിസ്റ്റ് മുൻപരിചയം മുതലാക്കി; അനുഷയുടെ സിനിമയെ വെല്ലുന്ന തിരക്കഥ

പത്തനംതിട്ട: പരുമലയിൽ സ്വാകാര്യ ആശുപത്രിയിൽ പ്രസവിച്ചു കിടന്ന യുവതിയെ കൊലപ്പെടുത്താൻ ഭർത്താവിന്റെ സുഹൃത്ത് തയ്യാറാക്കിയത് സിനിമയെ വെല്ലുന്ന പദ്ധതി. കഴിഞ്ഞ ദിവസമാണ് കായംകുളം പുല്ലുകുളങ്ങര കണ്ടല്ലൂര്‍ വെട്ടത്തേരില്‍ കിഴക്കേതില്‍ അനുഷ അപ്പുക്കുട്ടനെ(25) ആശുപത്രിയിൽ നിന്നും പിടികൂടിയത്. നഴ്സിന്റെ വേഷത്തിലെത്തിയ അനുഷ പ്രസവം കഴിഞ്ഞ് വിശ്രമത്തിലായിരുന്ന സ്നേഹയെ സിറിഞ്ച് കുത്തിവെച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവതിയെ കൊലപ്പെടുത്തി ഭർത്താവ് അരുണിനെ സ്വന്തമാക്കുകയായിരുന്നു ലക്ഷ്യമെന്നാണ് പൊലീസിന് അനുഷ നൽകിയ മൊഴി

സ്നേഹയെ കൊലപ്പെടുത്തി ഭർത്താവ് അരുണിനെ സ്വന്തമാക്കുകയായിരുന്നു ലക്ഷ്യമെന്നാണ് പൊലീസിന് അനുഷ നൽകിയ മൊഴി. കോളേജ് കാലഘട്ടം മുതൽ അരുണുമായി അടുപ്പത്തിലായിരുന്നുവെന്നാണ് അനുഷയുടെ മൊഴി.

പ്രസവം കഴിഞ്ഞ് വിശ്രമത്തിലായിരുന്ന സ്നേഹയെ കൊലപ്പെടുത്താൻ നഴ്സിന്റെ വേഷം ധരിച്ചാണ് അനുഷ എത്തിയത്. ഒഴിഞ്ഞ സിറിഞ്ചിലൂടെ കൈ ഞരമ്പിലേക്ക് എയർ കടത്തി വിട്ട് കൊല്ലാനായിരുന്നു പദ്ധതി. ആശുപത്രി ജീവനക്കാരുടെ സമയോചിത ഇടപെടൽ മൂലമാണ് അനുഷയുടെ പദ്ധതി പൊളിഞ്ഞത്.

എയർ എംബോളിസം എന്ന സംവിധാനത്തിലൂടെ സ്നേഹയെ കൊലപ്പെടുത്താനാണ് അനുഷ പദ്ധതിയിട്ടത്. രക്തചംക്രമണത്തിലേക്ക് വായു പ്രവേശിക്കുന്നതോടെ മരണം വരെ സംഭവിക്കാം. ശ്വാസകോശത്തിന്റെ അമിത വികാസത്തിന് ഈ അവസ്ഥ കാരണമാകുന്നതോടെ ഹൃദയാഘാതം അടക്കം ഉണ്ടാകും. മുമ്പ് ഫാർമസിസ്റ്റായി ജോലി ചെയ്തിരുന്ന അനുഷ ഈ മുൻപരിചയം കൈമുതലാക്കിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. 120 മില്ലി ലിറ്ററിന്റെ സിറിഞ്ചാണ് ഇതിന് ഉപയോഗിച്ചത്. സിറിഞ്ച് കുത്തിവെച്ചതോടെ സ്നേഹയ്ക്ക് ഹൃദയാഘാതം ഉണ്ടായെങ്കിലും അപകടനില തരണം ചെയ്തു.

അനുഷയെ ഇന്ന് മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കും. സ്നേഹയുടെ ഭർത്താവ് ഉൾപ്പെടെയുള്ളവർക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കും. ഒരു വർഷം മുമ്പ് വിവാഹിതയായ അനുഷയുടെ ഭർത്താവ് വിദേശത്താണ്.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News