: :
3

What's New?

ആലപ്പുഴ: കാറില്‍ സ്വിമ്മിംഗ് പൂള്‍ സജ്ജീകരിച്ച് യാത്ര നടത്തിയ സംഭവത്തില്‍ യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ ലൈസൻസ് ആജീവനാന്തം റദ്ദ് ചെയ്തു. വാഹനത്തിൻ്റെ രജിസ്ട്രേഷനും വാഹനമോടിച്ചിരുന്ന സൂര്യ നാരായണൻ്റെ ലൈസൻസും ഒരു …

കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയ തീപിടുത്തത്തിന്റെ ഞെട്ടല്‍ വിടും മുന്‍പ് കുവൈത്തില്‍ വീണ്ടും തീപിടുത്തം. മെഹബൂലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ക്ക് പരുക്കേറ്റു. അവരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില …

മക്ക: ഹജ്ജിന്റെ പ്രധാന ക‍ർമമായ അറഫാസംഗമം ഇന്ന്. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നായി ഹജ്ജ് നിർവ്വഹിക്കാനെത്തിയ ഹാജിമാർ അറഫയിൽ സം​ഗമിക്കും. 20 ലക്ഷത്തിലേറെ തീർത്ഥാടകരാണ് അറഫയിൽ സം​ഗമിക്കുക. അറഫയില്‍ വെള്ള …

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 480 രൂപ വര്‍ധിച്ച് വില 53,200 രൂപയായി. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. 6650 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ …

റാഞ്ചി: ട്രെയിനിന് തീപിടിച്ചെന്ന അഭ്യൂഹത്തെ തുടർന്ന് ട്രെയിനിൽ നിന്ന് ചാടിയ യാത്രക്കാർ എതിർദിശയിൽ വന്ന ഗുഡ്‌സ് ട്രെയിനിടിച്ച് മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 8-ന് ജാർഖണ്ഡിൽ ധൻബാദ് …

കുട്ടികളുമായി സഞ്ചരിച്ച ഓട്ടോ ഓടിച്ചത് മദ്യപിച്ച് ലക്കുക്കെട്ട്; അപകത്തിൽ വിദ്യാർത്ഥികൾക്ക് പരിക്ക്, അറസ്റ്റ്

കൊച്ചി: ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ട് സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്ക്. തുടർന്ന് നടത്തിയ പരിശോധനയിൽ അപകട കാരണം ഓട്ടോറിക്ഷ ഡ്രൈവർ മദ്യപിച്ചതിനാൽ എന്ന് കണ്ടെത്തി. വല്ലാർപാടം ഡി പി വേൾഡിന് മുൻവശമാണ് സംഭവം. എറണാകുളത്തd നിന്നും സ്കൂൾ വിദ്യാർത്ഥികളുമായി വന്ന ഓട്ടോറിക്ഷ ആണ് ഡി പി വേൾഡിന് സമീപം വച്ചു മറ്റൊരു വാഹനത്തിൽ ഇടിച്ച് അപകടം ഉണ്ടായത്.

ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന സെൻ്റ് തെരേസാസ് സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് അപകടത്തിൽ പരിക്കേറ്റു. തുടർന്നു നടത്തിയ അന്വേഷണത്തിൽ ആണ് ഓട്ടോ റിക്ഷ ഡ്രൈവർ മദ്യപിച്ചു ആണ് വാഹനം ഓടിച്ചത് എന്നും ഇതാണ് അപകട കാരണം എന്നും പൊലീസ് കണ്ടെത്തി.

സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ വൈപ്പിൻ ഓച്ചൻതുരുത്ത് വലിയവീട്ടിൽ ജോൺസനെ (39) പൊലീസ് അറസ്റ്റ് ചെയ്തു. അലക്ഷ്യമായ വാഹനം ഓടിച്ചതിനും ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരവും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. മുളവുകാട് എസ് ഐ സുനേഖ്, പോലീസുകാരായ രാജേഷ്, സിബിൽ ഫാസിൽ,അരുൺ ജോഷി, സിന്ധ്യ എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

അതേസമയം, ദേശീയ പാതയിൽ ചേർത്തല പൊലീസ് സ്റ്റേഷന് സമീപം മണ്ണു മാന്തിയന്ത്രം ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരണപ്പെട്ടു. പട്ടണക്കാട് പഞ്ചായത്ത് ഏഴാം വാർഡിൽ കിഴക്കെവെളി അനിരുദ്ധന്‍റെ മകൻ അഭിജിത് (കണ്ണൻ – 21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നാലുകുളങ്ങര സ്വദേശി അനുദേവ് പരിക്കേറ്റ് ചികിത്സയിലാണ്. ചേർത്തല പൊലീസ് സ്റ്റേഷന് മുന്നിൽ വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്.

ആലപ്പുഴ ഭാഗത്ത് നിന്ന് വന്ന മണ്ണ് മാന്തിയന്ത്രം പൊലീസ് സ്റ്റേഷന്റെ കിഴക്കോട്ട് അശ്രദ്ധയോടെ തിരിച്ചപ്പോൾ വടക്ക് നിന്നും എത്തിയ ഇരുചക്ര വാഹനം ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് : ഉദയപ്രഭ. സഹോദരങ്ങൾ : അനന്ത കൃഷ്ണൻ, അയന.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

IPL Live Score Updates

Recent News