നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് അനധികൃതമായി കടത്താന്‍ ശ്രമിച്ച ഏകദേശം 50 ലക്ഷം രൂപ വിലമതിക്കുന്ന 1050.34 ഗ്രാം സ്വര്‍ണ്ണം പിടികൂടി.
4 ക്യാപ്‌സ്യൂള്‍ രൂപത്തിലായാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ജിദ്ദയില്‍ നിന്ന് കൊച്ചിയിലേക്ക് വരുന്ന വിമാനത്തിലെ യാത്രക്കാരനെയാണ് പിടികൂടിയത്. മലപ്പുറം സ്വദേശി മുജീബ് റഹ്മാന്‍ ആണ് പിടിയിലായത്