കൊച്ചി: അലുവയിൽ വീണ്ടും പീഡനം. മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. അതിഥി തൊഴിലാളിയുടെ മകളാണ് ക്രൂരപീഡനത്തിന് ഇരയായത്. പൊലീസും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിൽ കുട്ടിയെ സമീപത്തെ വയലിൽ നിന്നും കണ്ടെത്തി. പുലർച്ചെ മൂന്ന് മണിയോടെ ചോരയൊലിച്ച നിലയിൽ നാട്ടുകാരാണ് കുഞ്ഞിനെ ആദ്യം കണ്ടത്. കുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സമീപത്തെ ചാത്തൻപാറ പാടത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. അതിഥി സംസ്ഥാനതൊഴിലാളി തന്നെയാണ് കുട്ടിയെ തട്ടികൊണ്ടുപോയതെന്നാണ് വിവരം. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.