പുതുപ്പള്ളി: ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ വിജയം ഉറപ്പിച്ച ചാണ്ടി ഉമ്മന്‍, പിതാവ് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ഥനയ്ക്കായെത്തി. പുതുപ്പള്ളിയിലെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലെ പിതാവിന്റെ കല്ലറയുടെ ചുറ്റും വലംവച്ചശേഷം കുറച്ചുനേരം മൗനമായി നിന്നു.
മുട്ടുകുത്തി കല്ലറയില്‍ മുഖം ചേര്‍ത്ത് ഏറെ നേരം പ്രാര്‍ഥിച്ചു. തുടര്‍ന്ന് എഴുന്നേല്ക്കുമ്പോള് ചാണ്ടിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. പിന്നീട് കുടുംബ കല്ലറയുടെ സമീപത്തേക്കും അദ്ദേഹം പോയി. പി.സി. വിഷ്ണുനാഥ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചാണ്ടിക്കൊപ്പം കല്ലറയിലേക്ക് എത്തിയിരുന്നു.
33,000ല്‍ അധികമെന്ന റെക്കോര്‍ഡ് ഭൂരിപക്ഷം മറികടന്നതോടെയാണ് ചാണ്ടി ഉമ്മന്‍ വീടിനു പുറത്തേക്കു വന്നത്. ചാണ്ടിയെ പ്രവര്‍ത്തകര്‍ എടുത്തുയര്‍ത്തി വലിയ തിക്കിലും തിരക്കിനുമിടയിലൂടെ, മുദ്രാവാക്യം വിളികളോടെയാണ് റോഡിലേക്കു വന്നത്. പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയവരുടെ ഒപ്പം പുതുപ്പള്ളി പള്ളിയിലേക്ക് എത്തുകയായിരുന്നു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കാലത്തുടനീളം ചര്‍ച്ചാവിഷയമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ കല്ലറ. ചാണ്ടി ഉമ്മന്റെ ദൈനംദിന പര്യടനങ്ങള്‍ തുടങ്ങിയതും അവസാനിച്ചിരുന്നതും ഈ കല്ലറയില്‍ ആയിരുന്നു.