വയനാട് പേര്യയില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ വെടിവെയ്പ്പ്. തണ്ടര്‍ബോള്‍ഡ് – മാവോയിസ്റ്റ് സംഘങ്ങളാണ് ഏറ്റുമുട്ടിയത്. വനത്തില്‍ നടത്തിയ തെരച്ചിലിന് ഇടയിലാണ് വെടിവെയ്പ്പ് ഉണ്ടായത്.
വയനാട്ടില്‍ മാവോയിസ്റ്റുകള്‍ക്ക് സഹായം എത്തിക്കുന്ന ഒരാളെ തണ്ടര്‍ബോള്‍ട്ട് പിടികൂടിയിരുന്നു. തമിഴ്‌നാട് സ്വദേശി തമ്പിയാണ് പിടിയിലായത്. കബനീദളം മാവോയിസ്റ്റുകള്‍ക്ക് വിവരങ്ങള്‍ കൈമാറിയിരുന്നത് ഇയാളാണെന്നാണ് സൂചന. കോഴിക്കോട് വയനാട് അതിര്‍ത്തിയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. മേഖലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ തണ്ടര്‍ ബോള്‍ട്ട് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. കണ്ണൂര്‍ വനമേഖലയില്‍ തിരച്ചിലും ഊര്‍ജിതമാക്കിയിട്ടുണ്ട്.