ഇടുക്കി തുടങ്ങനാട് പഴയമറ്റത്ത് കുട്ടിയുടെ കൈ കറങ്ങിക്കൊണ്ടിരുന്ന ഗ്രൈൻഡറിനുള്ളിൽ കുടുങ്ങി. പഴുവതെക്കേൽ ഷാജിയുടെ മകൾ എട്ടു വയസ്സുള്ള ജിയന്നയുടെ കൈയാണ് കുടുങ്ങിയത്. നാട്ടുകാർ വിവരമറിച്ചതിനെ തുടർന്ന് തൊടുപുഴയിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘം കുട്ടിയെ രക്ഷിച്ച് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …