കന്യാകുമാരി റെയില്‍വേ യാര്‍ഡില്‍ നിര്‍മാണപ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ 24 മുതല്‍ ട്രെയിന്‍ നിയന്ത്രണം. മൂന്നു ട്രെയിന്‍ പൂര്‍ണമായും ചില ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി.
റദ്ദാക്കിയ ട്രെയിനുകള്‍
നാഗര്‍കോവിലില്‍നിന്ന് രാവിലെ 10.30 ന് പുറപ്പെടുന്ന നാഗര്‍കോവില്‍ ജങ്ഷന്‍- കന്യാകുമാരി എക്സ്പ്രസ് (06643) നവംബര്‍ 26 മുതല്‍ ഡിസംബര്‍ നാലുവരെ റദ്ദാക്കി
കൊല്ലത്തുനിന്ന് പകല്‍ 11.35 ന് പുറപ്പെടുന്ന കൊല്ലം- കന്യാകുമാരി മെമു (06772) നവംബര്‍ 26 മുതല്‍ 30 വരെയും ഡിസംബര്‍ രണ്ടുമുതല്‍ നാലുവരെയും റദ്ദാക്കി
വൈകിട്ട് നാലിന് കന്യാകുമാരിയില്‍നിന്ന് പുറപ്പെടുന്ന കന്യാകുമാരി– കൊല്ലം മെമു( 06773) നവംബര്‍ 26 മുതല്‍ 30 വരെയും ഡിസംബര്‍ രണ്ട്, നാല് തീയതികളിലും റദ്ദാക്കി
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍
പുണെ- കന്യാകുമാരി എക്സ്പ്രസ് (16381) നവംബര്‍ 24, ഡിസംബര്‍ രണ്ട് തീയതികളില്‍ നാഗര്‍കോവില്‍ ജങ്ഷനില്‍ യാത്ര അവസാനിപ്പിക്കും
കെഎസ്ആര്‍ ബംഗളൂരു – കന്യാകുമാരി എക്സ്പ്രസ്( 16526)നവംബര്‍ 25, ഡിസംബര്‍ ഒന്ന്, മൂന്ന് തീയതികളില്‍ നാഗര്‍കോവില്‍ ജങ്ഷന്‍ വരെ മാത്രം
കന്യാകുമാരി- കെഎസ്ആര്‍ ബംഗളൂരു എക്സ്പ്രസ്(16525) ഡിസംബര്‍ നാലിന് തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് പകല്‍ 12.40 ന് ആയിരിക്കും പുറപ്പെടുക
കന്യാകുമാരി- പുനലൂര്‍ എക്സ്പ്രസ് സ്‌പെഷ്യല്‍( 06640)നവംബര്‍ 26, ഡിസംബര്‍ 4 തീയതികളില്‍ നാഗര്‍കോവില്‍ ടൗണില്‍നിന്നായിരിക്കും പുറപ്പെടുക