കൊട്ടാരക്കര പനവേലിയിൽ എംസി റോഡിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. പുലർച്ചെ അഞ്ചു മണിക്ക് ആയിരുന്നു സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്റെ സൈഡിലേക്ക് ലോറി മറിയുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന തമിഴ്നാട് തുറയൂർ സ്വദേശി പയനീർ സെൽവത്തെ പരിക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. കൊട്ടാരക്കരയിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി ടാങ്കറിലെ ഇന്ധന ചോർച്ച പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. സുരക്ഷയെ മുന്‍നിര്‍ത്തി സമീപവാസികളെ ഒഴിപ്പിച്ചു. സ്ഥലത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു.
തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …