ലോക്സഭ തിരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർത്ഥിയായ അച്ഛൻ കൃഷ്ണകുമാർ ജയിക്കുമെന്ന പ്രതീക്ഷ പങ്കിട്ട് മക്കളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുമായ അഹാന കൃഷ്ണയും ദിയ കൃഷ്ണയും. രാഷ്ട്രീയത്തെ കുറിച്ച് തങ്ങൾക്ക് വലിയ ധാരണ ഇല്ലെന്നും അതേസമയം അച്ഛൻ ചെയ്യുന്ന പ്രവൃത്തികളിലും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളിലും തങ്ങൾക്ക് താത്പര്യമുണ്ടെന്നും ഇരുവരും വ്യക്തമാക്കി. കൃഷ്‌ണകുമാറിനൊപ്പം പ്രചരണത്തിന് ഇറങ്ങിയപ്പോഴാണ് ഇരുവരുടേയും പ്രതികരണം.
‘രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ അല്ല മറിച്ച് പിന്തുണയ്ക്കാനാണ് വന്നിരിക്കുന്നത്. അതുകൊണ്ടൊരു നെഗറ്റീവ് ഉണ്ടാകുമെന്ന് കരുതുന്നില്ല. നമ്മൾ എല്ലാവരും കുടുംബത്തിനും സുഹൃത്തുക്കൾക്കും വേണ്ടിയൊക്കെ നിൽക്കില്ലേ. ഞാൻ നാളെ എന്ത് ചെയ്താലും എന്നെ ഏറ്റവും കൂടുതൽ പിന്തുണയ്ക്കുന്നത് എന്റെ മാതാപിതാക്കളായിരിക്കും. പുറത്ത് നിന്നുള്ളവർ അത് കഴിഞ്ഞ് വരുന്നവരാണ്. അതുകൊണ്ട് തന്നെ അച്ഛനും അമ്മയുമൊക്കെ എന്ത് ചെയ്താലും അവർക്ക് പിന്തുണ നൽകും.
രാഷ്ട്രീയ നിലപാടുകൾ പങ്കുവെച്ചത് കൊണ്ട് വ്യക്തി വൈരാഗ്യം ഉണ്ടാകണമെന്നില്ല. രാഷ്ട്രീയം ഒരുപാട് പിന്തുടരിന്നവരല്ല ഞങ്ങൾ. അച്ഛന്റെ ചെയ്യുന്ന വർക്കും, അദ്ദേഹത്തിന്റെ പ്ലാനുകളിലുമൊക്കെ നമ്മുക്കൊരു താത്പര്യം ഉണ്ട്. സോഷ്യൽ മീഡിയ പോസിറ്റീവായും നെഗറ്റീവായും ഉപയോഗിക്കുന്നവർ ഉണ്ട്. നെഗറ്റീവ് കമന്റ് ഇടുന്ന 10 ൽ 5 പേർ ഫേക്ക് അക്കൗണ്ടിലൂടെ പ്രതികരിക്കുന്നവരാണ്. അതായത് പറയുന്നത് മോശമാണെന്ന് അവർ കൃത്യമായി അറിയാം. സ്വന്തം മുഖം വെച്ച് അത് പറയുന്നത് മോശമാണെന്ന് അവർക്ക് തന്നെ അറിയാം. അതുകൊണ്ട് ഇത്തരം കമന്റുകളെ നമ്മൾ എന്തിന് കൂടുതൽ പ്രധാന്യം കൊടുക്കണം’, അഹാന ചോദിച്ചു. കഴിഞ്ഞ തവണത്തേക്കാൾ പോസിറ്റീവ് പ്രതികരണങ്ങളാണ് ആളുകളിൽ നിന്നും കാണാൻ സാധിക്കുന്നതെന്നായിരുന്നു ദിയ കൃഷ്ണയുടെ പ്രതികരണം. ഇത്തവണ അച്ഛൻ ജയിക്കാൻ സാധ്യത ഉണ്ടെന്നാണ് സുഹൃത്തുക്കളൊക്കെ മെസേജ് അയക്കുന്നത്, കാരണം അടിപൊളിയായിട്ടാണ് പുള്ളി സംസാരിക്കുന്നത് എന്നാണ് പറയുന്നത്.അച്ഛൻ കാരണം ബിജെപിക്ക് വോട്ട് ചെയ്യാനുള്ള സാധ്യത കൂടുതലാണെന്നൊക്കെ പലരും പറയുന്നുണ്ട്യ
അച്ഛൻ വളരെ നന്നായി ആളുകളോട് ഇടപെടുന്നൊരു വ്യക്തിയാണ്. വീട്ടിൽ വരുന്ന എന്റെ സുഹൃത്തുക്കളോടൊന്നും അദ്ദേഹം ഒരിക്കലും വലിയ നടനാണെന്ന രീതിയിൽ പെരുമാറിയിട്ടില്ല. എല്ലാവരേയും സഹായിക്കാൻ വളരെ താത്പര്യമുള്ള വ്യക്തിയാണ് അദ്ദേഹം. ഞങ്ങളേയും അദ്ദേഹം അത് പഠിപ്പിച്ചിട്ടുണ്ട്’, ദിയ കൃഷ്ണ പറഞ്ഞു. കൃഷ്‌ണകുമാറിനൊപ്പം ഭാര്യ സിന്ധു കൃഷ്‌ണ, മക്കളായ ഇഷാനി കൃഷ്‌ണ, ഹൻസിക കൃഷ്‌ണ എന്നിവരും ഉണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്സുള്ളവരാണ് കൃഷ്ണകുമാറിന്റെ മക്കൾ.. നിഷ്പക്ഷ വോട്ടുകളെ സ്വാധീനിക്കാൻ മക്കൾക്ക് കഴിയുമെന്നാണ് വിശ്വാസമെന്നും മക്കൾ പ്രചരണത്തിന് വന്നതിൽ സന്തോഷമുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു.