വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് യുവതിയെയും ബന്ധുതക്കളെയും വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. ചെന്നിത്തല കാരാഴ്മയിലാണ് സംഭവം. അക്രമത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. കാരാഴ്മ മൂശാരിപ്പറമ്പിൽ റാഷുദ്ദീൻ (48) ഭാര്യ നിർമ്മല (55) മകൻ സുജിത്ത് (33), മകൾ സജിന (24) റാഷുദ്ദീന്റെ സഹോദരി ഭർത്താവ് കാരാഴ്മ എടപ്പറമ്പിൽ ബിനു (47) എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ പ്രതി രഞ്ജിത്ത് രാജേന്ദ്രനെ മാനാർ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ വെട്ടുകത്തിയുമായി എത്തിയ രഞ്ജിത്ത് വീടിനു മുന്നിൽ നിൽക്കുകയായിരുന്ന സജിനയെ വെട്ടുകയായിരുന്നു. നിലവിളി കേട്ടെത്തിയ സഹോദരനെയും വെട്ടി പരുക്കേൽപ്പിച്ചു. ബഹളം കേട്ടെത്തിയ റാഷുദ്ദീനും ബിനുവും പ്രതിയുടെ കയ്യിൽ നിന്നും വെട്ടുകത്തി പിടിച്ചു മേടിക്കുകയും ഈ സമയം പ്രതി കയ്യിൽ കരുതിയിരുന്ന പേപ്പർ കട്ടർ ഉപയോഗിച്ച് ഇരുവരെയും തടസ്സം നിന്ന നിർമ്മലയെയും മാരകമായി വെട്ടി പരുക്കേൽപ്പിക്കുകയുമായിരുന്നു .
കുവൈത്തിൽ നഴ്സാണ് സജിന. ഇവരുടെ ഭർത്താവിന്റെ മരണശേഷം പ്രതി രഞ്ജിത്ത് വിവാഹം ആലോചിച്ചിരുന്നു. എന്നാൽ രഞ്ജിത്തിന്റെ സ്വഭാവദൂഷ്യം മനസ്സിലാക്കി സജിന വിവാഹത്തിൽ നിന്നും പിന്മാറിയിരുന്നു. ഇതിന്റെ പകയാണ് ആക്രമണത്തിന് കാരണം.