സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് തുടരുന്നു. നാലുദിവസത്തിനിടെ 640 രൂപയാണ് ഇടിഞ്ഞത്. ഇന്ന് 320 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,400 രൂപയായി. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 6675 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് സ്വര്‍ണവില ഇപ്പോഴും 50000ന് മുകളില്‍ നില്‍ക്കാന്‍ കാരണം.
മാർച്ചിലായിരുന്നു സ്വർണവില ആദ്യമായി 50,000 കടന്നത്. ഇത് പിന്നീട് ദിവസം കഴിയും തോറും കൂടുകയായിരുന്നു. വൈകാതെ തന്നെ വില 55,000ത്തിലേക്ക് അടുത്തു. എപ്രിൽ 19 ന് 54,500 രൂപയായിരുന്നു വില. സർവ്വകാല റെക്കോഡായിരുന്നു ഇത്.
എന്നാൽ മെയ് മാസം ആരംഭിച്ചത് തന്നെ ഇടിവോട് കൂടിയായിരുന്നു. പവന് 52440 രൂപയായിരുന്നു അന്ന്. ഏറ്റവും ഉയര്‍ന്ന തുക രേഖപ്പെടുത്തിയ 10ന് പവന് നല്‍കേണ്ടി വന്നത് 54040 രൂപയും.
അക്ഷയ തൃതീയ ദിനമായിരുന്ന വെള്ളിയാഴ്ച രണ്ട് തവണയാണ് വില ഉയര്‍ന്നത്. അന്ന് മാത്രം 1000 രൂപയുടെ വര്‍ധനവ് പവന്മേലുണ്ടായി. എന്നാൽ അക്ഷയ തൃതീയക്ക് ശേഷം സ്വർണ വില ഇടിയുന്ന സാഹചര്യമാണ് കാണുന്നത്.