: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

വീണ്ടും അപകടം ഉണ്ടാക്കി കല്ലട ബസ്; ചെക്ക്പോസ്റ്റില്‍ നിര്‍ത്തിയിട്ട പിക്ക്അപ്പ് ഇടിച്ചു തെറിപ്പിച്ചു

കൊച്ചി: വീണ്ടും അപകടം ഉണ്ടാക്കി ‘കല്ലട’ ബസ്. കര്‍ണാടകയിലെ ഗുണ്ടല്‍പ്പേട്ടില്‍ വെച്ച് മലയാളിയുടെ പിക് അപ്പ് വാഹനം ഇടിച്ചുതെറിപ്പിച്ചു. കൊച്ചിയിലെ ആല്‍ഫ ഒമേഗ സ്ഥാപനത്തിന്റെ പിക്ക് അപ്പ് വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഗുണ്ടല്‍പ്പേട്ട് ചെക് പോസ്റ്റില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം കല്ലട ബസ്സ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ പിക്ക് അപ്പ് വാനിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് മലയാളികള്‍ക്ക് പരിക്കേറ്റു. കാെച്ചി മാടവനയിലെ അപകടത്തിന് പിന്നാലെയാണ് കല്ലട ബസ് വീണ്ടും അപകടമുണ്ടാക്കിയത്.

ആല്‍ഫ ഒമേഗ സ്ഥാപനത്തിന്റെ എറണാകുളം ബ്രാഞ്ചില്‍ നിന്നും മെറ്റീരിയലുമായി മൈസൂരുവിലേക്ക് പോയ വാഹനം തിരികെ വരുമ്പോഴാണ് അപകടമെന്ന് സ്ഥാപന ഉടമ ജോള്‍സ് പ്രതികരിച്ചു. ചെക്ക്‌പോസ്റ്റില്‍ കാത്തുനില്‍ക്കവെ അപകടകരമായി ഓടിച്ചെത്തിയ കല്ലട ബസ് ശക്തമായി പിക്ക് അപ്പ് വാനിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നും തലനാരിഴയ്ക്കാണ് തങ്ങളുടെ ജീവനക്കാര്‍ രക്ഷപ്പെട്ടതെന്നും ജോള്‍സ് ആരോപിച്ചു. അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും കല്ലട ബസ് ജീവനക്കാര്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്. നിലവില്‍ രണ്ട് വാഹനങ്ങളും ഗുണ്ടല്‍പേട്ട് പൊലീസ് സ്റ്റേഷനിലാണ്.

മാടവനയിലെ അപകടത്തെത്തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ കല്ലട ബസിനെതിരെ ഗുരുതര കണ്ടെത്തലുകള്‍ ഉണ്ടായിരുന്നു. കല്ലട ബസിന്റെ സ്പീഡ് ഗവേര്‍ണര്‍ വിച്ഛേദിച്ച നിലയിലായിരുന്നുവെന്നും ടയറുകളില്‍ തേയ്മാനവും എംവിഡി കണ്ടെത്തിയിരുന്നു. മാത്രമല്ല, ബസ് അമിത വേഗത്തിലായിരുന്നെന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി. ബെംഗളുരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കല്ലട ബസ്സാണ് ജൂണ്‍ 23ന് രാവിലെ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News