കൊച്ചി: എറണാകുളം കുണ്ടന്നൂരിൽ സ്കൂൾ ബസിന് തീപ്പിടിച്ചു. തേവര എസ് എച്ച് സ്കൂളിലെ ബസിൽ നിന്നാണ് തീ ഉയർന്നത്. കുട്ടികളെ ബസ്സിൽ നിന്നും സുരക്ഷിതമായി പുറത്തിറക്കി. കുട്ടികൾക്കാർക്കും പരിക്കേറ്റിട്ടില്ല. പുക ഉയർന്ന ഉടനെ കുട്ടികളെ മാറ്റിയതിനാൽ വലിയ അപകടം ഒഴിവായി. എന്നാൽ ബസ് പൂർണമായും കത്തി നിശിച്ചു. മുൻ ഭാഗത്തുനിന്നാണ് തീ ഉയർന്നത്. ഉടൻ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും കെടുത്താനായില്ല. തീ പടർന്നതിന്റെ കാരണം കണ്ടെത്താനായിട്ടില്ല.
തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …