കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപ്പൊട്ടലിൽ
സൈന്യത്തിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനമാണ് ആവശ്യമെന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു. NDRF അംഗങ്ങളുടെ അറുപതംഗ സംഘമാണ് എത്തിയത്. അവർ രക്ഷാപ്രവർത്തനം തുടങ്ങി. അവരുടെ പരിധിയിൽ നിൽക്കുന്ന രക്ഷാപ്രവർത്തനം അല്ല അവിടെ നടക്കേണ്ടത് എന്നും സതീശന് പറഞ്ഞു.
എം.എൽ.എ സിദ്ദിഖ് സ്ഥലത്തുണ്ടെന്നും അദ്ദേഹവുമായി ബന്ധപ്പെട്ടുവെന്നും വി.ഡി സതീശൻ പറഞ്ഞു. നിരവധി ജനപ്രതിനിധികളുമായി ബന്ധപ്പെടുന്നുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു. മുണ്ടക്കൈയിലെത്താനുള്ള ശ്രമം തുടരുകയാണ്. എംഎൽഎയുടേ നേതൃത്വത്തിൽ വടംകെട്ടി അപ്പുറത്തേക്ക് കടക്കാൻ പറ്റുമോ എന്ന് നോക്കുകയാണ്. ഇത് അപകടകരമായ ജോലിയാണ്. ശ്രദ്ധിക്കണമെന്ന് പറഞ്ഞതായി വി ഡി സതീശൻ പറഞ്ഞു.
“ഉരുൾപ്പൊട്ടിയ പല സ്ഥലങ്ങളിലേക്കും ഞാൻ പോയിട്ടുണ്ട്, ഒരു പ്രത്യേക പ്രദേശത്ത് മാത്രമാണ് അതിന്റെ ഇഫക്ട് കണ്ടിട്ടുള്ളത്.” ഇവിടെ കല്ലും മണ്ണും ചെളിയും നിറഞ്ഞ പുതിയ നദി പ്രത്യക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. ശവശരീരങ്ങൾ നദിയിൽ ഒഴുകുന്നു. ഉരുൾപൊട്ടലിൻ്റെ ഫലമായി രൂപപ്പെട്ട പുതിയ നദിയാണിത്. ഉരുൾപ്പൊട്ടിയ ഭാഗത്ത് മാത്രമാണ് ദുരന്തത്തിൻ്റെ വ്യാപ്തി സാധാരണയായി ഉണ്ടാകാറുള്ളത്.
ഇവിടെ ശക്തമായ ഒഴുക്കിൽ പുഴ കരകവിഞ്ഞൊഴുകിയ ഭാഗത്ത് വൻ അപകടമുണ്ടായതായി വി.ഡി. സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിച്ചു. സമാനമായ വിവരങ്ങളും അദ്ദേഹം പങ്കുവച്ചു. സംഭവസ്ഥലത്തേക്ക് പോകുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.