തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി ഒരു സംഘം ആർമി എഞ്ചിനീയർമാരും ഉടൻ തന്നെ വയനാട്ടിലെത്തും. മദ്രാസ് ആർമി എഞ്ചിനീയർ ഗ്രൂപ്പ് (എംഇജി) ബാംഗ്ലൂരിൽ നിന്നാണ്. ഉരുള്‍പൊട്ടലില്‍ പാലം തകര്‍ന്ന സാഹചര്യത്തില്‍ ബദല്‍ സംവിധാനം അടക്കമുള്ള കാര്യങ്ങള്‍ സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗം നടപ്പാക്കും.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം റവന്യു സെക്രട്ടറി കേരള-കർണാടക കരസേനാ മേധാവി മേജർ ജനറൽ വി.ടി. മാത്യൂസുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. രക്ഷാപ്രവർത്തനത്തിന് ഡ്രോണുകളും h`ലീസ് നായകളെയും ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
പോലീസ് ഡ്രോണുകൾ ഉപയോഗിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. രക്ഷാപ്രവർത്തനത്തിനായി ഡോഗ് സ്‌ക്വാഡും സ്ഥലത്തുണ്ടാകും.