കല്‍പറ്റ: വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടലിൽ മലവെള്ളപ്പാച്ചിലിൽ മണിക്കൂറുകളോളം ചെളിയിൽ കിടന്നയാളെ രക്ഷാസംഘം രക്ഷപ്പെടുത്തി. കഴിഞ്ഞ ആറുമണിക്കൂറിനിടെ ശരീരത്തിൻ്റെ പകുതിയും ചെളിയില്‍ മൂടിയിരുന്നു. തൊട്ടടുത്തുള്ള പാറയിൽ രണ്ട് കുട്ടികൾ കുടുങ്ങി കിടക്കുന്നുണ്ട്. ഇവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. എൻഡിആർഎഫ് സംഘവും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി.
മലവെള്ളപ്പാച്ചിലിൽ മുണ്ടക്കൈ ഗ്രാമം പൂർണമായും ഒളിച്ചു പോയെന്ന് പ്രദേശവാസിയായ അബ്ദുൾ റസാഖ് പറഞ്ഞു. ഇപ്പോൾ ഈ പ്രദേശം ഒരു മരുഭൂമി പോലെയാണ്. ഈ ദുരന്തത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേരെ കാണാതായതായി അദ്ദേഹം പറഞ്ഞു. പ്രദേശത്തെ തകർന്ന വീടുകളിൽ ഒന്നും രണ്ടും വിദ്യാർഥികൾ കുടുങ്ങിയതായും ഹാരിസൺ മലയാളം പ്ലാന്‍റേഷനിൽ എഴുന്നൂറോളം പേർ കുടുങ്ങിക്കിടക്കുന്നതായും അബ്ദുൾ റസാഖ് പറഞ്ഞു.
ഒരു ഭാഗത്ത് മലവെള്ളപ്പാച്ചിൽ രൂക്ഷമായി തുടരുന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം റവന്യു സെക്രട്ടറിയും കേരള-കർണാടക കരസേനാ മേധാവി മേജർ ജനറൽ വി.ടി മാത്യൂസുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. രക്ഷാപ്രവർത്തനത്തിന് ഡ്രോണുകളും പോലീസ് നായ്ക്കളെയും ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.