കൽപ്പറ്റ: വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടലിനെ തുടർന്നുള്ള രക്ഷാപ്രവർത്തനം ഊർജിതമായി പുരോഗമിക്കുകയാണ്. അവശിഷ്ടങ്ങളും പാറകളും മരങ്ങളും നിറഞ്ഞ ദുരന്തമേഖലയിൽ തെരച്ചിൽ നടത്തുന്നത് മോശം കാലാവസ്ഥയും ബുദ്ധിമുട്ടാക്കുന്നു. ഇത്തരം പ്രതിസന്ധികൾ നിലനിൽക്കുന്നതിനാൽ മണ്ണിനടിയിലായവരെ കണ്ടെത്താനും പുറത്തെടുക്കാനും ഇതുവരെ സാധിച്ചിട്ടില്ല. ഈ സാഹചര്യം കണക്കിലെടുത്താണ് മൃതദേഹങ്ങൾക്കായി ഷീരൂരിൽ മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച ഡ്രോണുകൾ എത്തിക്കാൻ തീരുമാനമായത്.
നൂറുകണക്കിന് മൃതദേഹങ്ങൾ കണ്ടെത്താനുള്ളതിനാൽ ഡ്രോണുകൾ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യയുടെ സഹായം തേടാനാണ് അധികൃതരുടെ തീരുമാനം. മണ്ണിനടിയിൽ കിടക്കുന്ന മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നാളെ ആരംഭിക്കും.
തെർമൽ സ്കാനിങ്ങും ഡ്രോൺ പരിശോധനയും നടത്തിവരികയാണ്. മേജർ ജനറൽ ഇന്ദ്രബാലൻ്റെ നേതൃത്വത്തിലുള്ള സംഘം ഐബോഡ് ഉപയോഗിച്ച് ഭൂഗർഭ ആളുകളെ കണ്ടെത്താന്‍ ഉപയോഗിക്കുക. ഷിരൂരിലും അദ്ദേഹത്തിന്റ നേതൃത്വത്തില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നു. അർജുൻ്റെ ട്രക്ക് എവിടെയാണെന്ന് കൃത്യമായി നിർണ്ണയിക്കാൻ ഇത് ഉപോയോഗിച്ചത് . ഉരുൾപൊട്ടൽ പ്രദേശത്തിൻ്റെ ഏരിയൽ മാപ്പിങും സംഘം തയ്യാറാക്കുന്നുണ്ട്.