തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈയിലെ ദുരന്തത്തിന് ശേഷം, ദുരിതബാധിതരായ ജനങ്ങളിലേക്കെത്താൻ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തിനെതിരെ സംസ്ഥാനത്തുടനീളം വ്യാജ പ്രചരണ കേസുകൾ രജിസ്റ്റർ ചെയ്തു. ഇതുവരെ 14 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ 4 പേർക്കും പാലക്കാട് രണ്ടു, കൊല്ലം നഗരം, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, തിരുവനന്തപുരം ജില്ലകളിൽ ഓരോ കേസ് വിധമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മൊത്തം 194 സോഷ്യൽ മീഡിയ പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് കണ്ടെത്തിയത്. നിയമാനുസൃതമായി ഇത് നീക്കം ചെയ്യാൻ ബന്ധപ്പെട്ട സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങൾ നിരീക്ഷിക്കാൻ സോഷ്യൽ മീഡിയയിൽ പട്രോളിംഗ് നടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഇത്തരം പോസ്റ്റുകൾ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
അതേസമയം, കേരളത്തിന് അകത്തും പുറത്തുമുള്ള സന്നദ്ധ പ്രവർത്തകരും സംഘടനകളും ഗ്രൂപ്പുകളും മനുഷ്യസ്‌നേഹികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറി. സിനിമാ മേഖലയിലെ നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. യുഎഇ നിവാസികളും വ്യവസായികളും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ മുന്നോട്ടു വന്നിട്ടുണ്ട്. 1 കോടി രൂപയുടെ അവശ്യ മരുന്നുകളും മെഡിക്കൽ ഉൽപന്നങ്ങളും വയനാട്ടിൽ എത്തിക്കുമെന്ന് വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റൽ അറിയിച്ചു. നിരവധി ആൾക്കാരാണ് സഹായ പിന്തുണയുമായി എത്തിക്കൊണ്ടിരിക്കുന്നത്.