മേപ്പാടി: ഉരുൾപൊട്ടലുണ്ടായ വയനാട്ടിൽ രക്ഷാപ്രവർത്തനം തുടരുന്നു. ആറ് സോണുകളായി തിരിച്ചാണ് അഞ്ചാം ദിവസത്തെ രക്ഷാപ്രവർത്തനം. ഫസ്റ്റ് സോണിൽ 136 വനംവകുപ്പ് ഉദ്യോഗസ്ഥർ, അഗ്നിശമനസേനാ ഉദ്യോഗസ്ഥർ, പോലീസ്, ഐആർഡി, എൻഡിആർഎഫ് സംഘങ്ങളുമായി തിരച്ചിൽ തുടരുകയാണ്. രണ്ടാം മേഖലയിൽ വനംവകുപ്പ്, അഗ്നിശമനസേന, പൊലീസ്, എസ്ഒജി, എൻഡിആർഎഫ്, സൈന്യം തുടങ്ങിയ വിഭാഗങ്ങളിലെ 462 ജീവനക്കാർ തിരച്ചിൽ നടത്തും. മൂന്നാമത്തെ സോണിൽ, 73 പേരുടെ ഒരു സംഘം തിരച്ചിൽ നടത്തുന്നു, നാലാമത്തേത് – 374, അഞ്ചിൽ – 168, ആറാം – 218.
സേനയെ കൂടാതെ 75 സന്നദ്ധ പ്രവർത്തകരും ഇന്ന് തിരച്ചിൽ നടത്താനുണ്ട്. 750 സന്നദ്ധപ്രവർത്തകർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വയനാട്ടിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാണെന്ന് വയനാട് കളക്ടർ അറിയിച്ചു. 40 കിലോമീറ്റർ നീളമുള്ള ചാരിയാർ തീരത്താണ് പരിശോധന നടക്കുക. കര്‍ണാടകയില്‍ നിന്നും കഡാവര്‍ നായകളെ എത്തിക്കും. തമിഴ്നാട്ടിൽ നിന്ന് ആളുകൾ വന്നിട്ടുണ്ട്. 16 കഡവർ നായ്ക്കളെ വേണം. 218 പേരെയാണ് കണ്ടെത്താനുളളത്. കൂടുതല്‍ പേരെ കണ്ടെത്താനുണ്ടോ എന്ന് പരിശോധിക്കുന്നുണ്ടെന്നും കലക്ടര്‍ പറഞ്ഞു.
മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ഇപ്പോൾ 359 ആണ്. കാണാതായവർക്കായി അഞ്ച് ദിവസമായി തിരച്ചിൽ തുടരുകയാണ്. 200ലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. ചാലിയാറിലും പരിശോധന തുടരുകയാണ്. 84 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 146 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. തിരിച്ചറിയാത്ത 74 മൃതദേഹം ഇന്ന് പൊതു ശ്മശാനങ്ങളില്‍ സംസ്‌കരിക്കും.