കോഴിക്കോട്: ഷിരൂരിൽ ഉരുൾപൊട്ടലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ നാളെയും തുടരുമെന്ന്
എം കെ രാഘവൻ എം.പി. ഗംഗാവലി നദിയുടെ അടിയൊഴുക്കിന്റെ ശക്തി കുറയുന്നതിനാൽ നാളെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് കർണാടക സർക്കാരിൻ്റെ പ്രതിനിധികളും കാർവാർ എംഎല്‍എയുമായ സതീഷ് കൃഷ്ണ സൈലും അറിയിച്ചതായി എംകെ രാഘവന്‍ എം പി അറിയിച്ചു.
“ഷിരൂര്‍ ദുരന്തത്തിൽ ഉൾപ്പെട്ട അർജുനയും രണ്ട് കര്‍ണ്ണാടക സഹോദരങ്ങൾക്ക് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കും
മോശം കാലാവസ്ഥയെ തുടർന്ന് നിർത്തിവെച്ച തിരച്ചിൽ നാളെ മുതല്‍ പുനരാരംഭിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അധികൃതരും കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സൈലും അറിയിച്ചു.
പ്രദേശത്ത് കാലാവസ്ഥ മെച്ചപ്പെട്ടാൽ അർജുനെയും മറ്റ് രണ്ട് പേരെയും കണ്ടെത്താനാകുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് സതീഷ് സൈല്‍ പറഞ്ഞു. പ്രതീക്ഷയോടെ കാത്തിരിക്കാം..” എന്നാണ് എം പി അറിയിച്ചത്.