തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയും മകനും കുത്തേറ്റ് . ബാബുജി നഗറിലെ വാടകവീട്ടിൽ താമസിച്ചിരുന്ന അഞ്ജനയും 10 വയസ്സുള്ള മകൻ ആര്യനുമാണ് കുത്തേറ്റത്. അഞ്ജനയുടെ ഭർത്താവ് ഉമേഷ് ഉണ്ണികൃഷ്ണൻ നമ്പീശനാണ് ആക്രമണം നടത്തിയത്.
കുടുംബ പ്രശ്‌നമാണ് കാരണമെന്നാണ് സൂചന. പരിക്കേറ്റ അഞ്ജന തിരുവനന്തപുരം മെഡിക്കൽ കോളേജിലും കുട്ടിയെ എസ്എടിയിലും. ഇരുവരുടെയും വയറ്റിൽ കുത്തേറ്റിരുന്നു. ഇരുവരെയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി.
ഭർത്താവ് ഉമേഷിനെ ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ ഇവർ ഒരു വർഷം മുൻപാണ് പോങ്ങുംമൂട് ബാബുജി നഗറിൽ വാടകയ്ക്ക് താമസമാക്കിയത്.