മേപ്പാടി: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള ജനകീയ തെരച്ചിൽ ഇന്ന് നടക്കും. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധു വീടുകളിലും കഴിയുന്നവരെ കൂടി ഉൾപ്പെടുത്തിയുള്ള തിരച്ചിൽ ഇന്നും തുടരുകയാണ്. പ്രധാന മേഖലകളിലെല്ലാം തിരച്ചിൽ നടത്തിയെങ്കിലും ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിരച്ചിൽ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഉരുൾപൊട്ടലുണ്ടായ പ്രദേശത്തെ 6 മേഖലകളാക്കി തിരിച്ചാകും തെരച്ചിൽ നടത്തുക.
കേന്ദ്രസംഘം സന്ദർശിക്കും
വയനാട്ടിലെ ഉരുൾപൊട്ടൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രസംഘം ഇന്ന് എത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിൻ്റ് സെക്രട്ടറിയും ഇൻ്റർ മിനിസ്റ്റീരിയൽ സെന്‍ട്രല്‍ ടീം ലീഡറുമായ രാജീവ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് വയനാട് സന്ദർശിക്കുന്നത്. കേരളത്തിലെ വിവിധ വകുപ്പുകളുടെ പ്രതിനിധികളും കമ്പനിയെ അനുഗമിക്കും. 3.30ന് എസ്കെഎംജെ സ്കൂളിൽ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുമായി ചർച്ച നടക്കും. നാലുമണിക്ക് ജില്ലയില്‍ നിന്ന് മടങ്ങും.