തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെ.എസ്.ഇ.ബി. പവര്‍ എക്‌സ്‌ചേഞ്ച് മാർക്കറ്റിൽ വൈദ്യുതി വിതരണം കുറവായതും വൈദ്യുതിയുടെ ആവശ്യകതയിൽ വൻ വർധനവുണ്ടായതുമാണ് കാരണം.
രാത്രി 7മണി മുതൽ 11 മണി വരെ ആണ് നിയന്ത്രണം. ഇക്കാലയളവിൽ ഉപഭോഗം കുറയ്ക്കണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ നിയന്ത്രണങ്ങൾ ആവശ്യമായി വരുമെന്ന് കെഎസ്ഇബി നേരത്തെ സൂചിപ്പിച്ചിരുന്നു. ജാർഖണ്ഡിലെ മൈത്തോണ്‍ തെർമൽ പവർ പ്ലാൻ്റിൽ ജനറേറ്റർ തകരാറിനെ തുടർന്ന് വൈദ്യുതി ലഭിക്കാതിരുന്നത്. താത്കാലികാടിസ്ഥാനത്തില്‍ പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല.