അങ്കോല: ഗംഗാവലി നദിയിൽ അർജുൻ സഞ്ചരിച്ച ട്രക്കിനായുള്ള തിരച്ചിൽ താല്ക്കാലികമായി നിർത്തിവച്ചു. ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തുന്നതുവരെ തിരച്ചിൽ നടത്തില്ല. ഡ്രഡ്ജർ എത്താൻ ഒരാഴ്ച എടുക്കുമെന്ന് കമ്പനി അറിയിച്ചു. മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫ് അർജുൻ്റെ സഹോദരീ ഭർത്താവ് ജിതിനോട് തെരച്ചിൽ താത്കാലികമായി അവസാനിപ്പിച്ചതായി അറിയിച്ചു.
നദിയിലെ കാഴ്ചക്കുറവും പ്രതികൂല കാലാവസ്ഥയും ദൗത്യം ദുഷ്കരമാക്കുന്നു. കാഴ്ചക്കുറവ് കാരണം മുങ്ങൽ വിദഗ്ധർക്ക് നദിയിൽ പ്രവേശിക്കാൻ പ്രയാസമാണ്. വെള്ളത്തിലെ കലക്ക് കുറഞ്ഞാൽ ഡൈവിംഗ് നടത്തുമെന്നാണ് ഈശ്വർ മാൽപി പറഞ്ഞു. ഈ സാഹചര്യത്തിൽ നാവികസേനയും തിരച്ചിൽ നടത്തുന്നതിലും അനിശ്ചിതത്വം നേരിടുകയായിരുന്നു.