തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷാ പെർമിറ്റിൽ സർക്കാർ ഇളവ് വരുത്തി. ഇനി മുതൽ കേരളത്തിലുടനീളം ഓട്ടോറിക്ഷകൾ ഓടിക്കാനാകും. സംസ്ഥാന ഗതാഗത സമിതി യോഗത്തിലാണ് തീരുമാനം. ഓട്ടോറിക്ഷാ യൂണിയൻ സിഐടിയു കണ്ണൂർ മാടായി ഏര്യ മ്മിറ്റി നൽകി അപേക്ഷ പരിഗണിച്ചാണ് പെർമിറ്റിലെ ഇളവ്.
പെർമിറ്റിൽ ഇളവ് ലഭിക്കുന്നതിന് ഓട്ടോറിക്ഷകൾ സ്റ്റേറ്റ് പെർമിറ്റ് ആയി രജിസ്റ്റർ ചെയ്തിരിക്കണം.പെർമിറ്റ് സംവിധാനം ‘ഓട്ടോറിക്ഷ ഇൻ ദ സ്റ്റേറ്റ്’ എന്നാക്കി മാറ്റും. അപകടങ്ങളുടെ എണ്ണം കൂടുമെന്ന മുന്നറിയിപ്പുകൾ തള്ളിയാണ് സിഐടിയുവിൻ്റെ അഭ്യർഥന മാനിച്ച് സംസ്ഥാന ഗതാഗത മന്ത്രാലയത്തിൻ്റെ തീരുമാനം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഡ്രൈവർമാർ ബാധ്യസ്ഥരാണ്. ഗതാഗത കമ്മീഷണറും ട്രാഫിക് ചുമതലയുള്ള ഐജിയും അതോറിറ്റി സെക്രട്ടറിയും ചേർന്നാണ് തീരുമാനമെടുത്തത്.