തിരുവനന്തപുരം: മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിൽ ബോംബ് വെച്ചെന്നു സന്ദേശം. വിമാനം ഉടൻ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങും. ലാൻഡിംഗിന് മുമ്പ് സുരക്ഷ ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് സുരക്ഷാ വിഭാഗം. 8 മിനിറ്റിനുള്ളിൽ വിമാനം ലാൻഡ് ചെയ്യും. തിരുവനന്തപുരത്ത് ഇറങ്ങുന്നതിന് തൊട്ടുമുമ്പ് മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ബോംബ് വെച്ചതായി വാർത്ത ലഭിച്ചു. ഇത് വ്യാജ വാർത്തയാണ്. അതിനിടെ ഭീഷണി സന്ദേശങ്ങൾ വന്നതിനെ തുടർന്ന് വിമാനത്താവളത്തിൽ സുരക്ഷാ നടപടികൾ ശക്തമാക്കി. നേരത്തേയും നിരവധി തവണ വ്യാജ ബോബ് ഭീഷണി സന്ദേശങ്ങളുണ്ടായിട്ടുണ്ട്.
കാലിഫോർണിയ: ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ്, ത്രഡ്‌സ് എന്നിവയുടെ മാതൃകമ്പനിയായ മെറ്റ 3600 ജീവനക്കാരെ ഒഴിവാക്കാൻ തീരുമാനിച്ചു. മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് മെറ്റയുടെ വിശദീകരണം, രാജ്യാന്തര മാധ്യമമായ ബ്ലൂംബെർഗ് …