തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോൾ മഴയുടെ ഭീഷണി തത്കാലം ഒഴിയുന്നുവെന്ന് സൂചന. കേന്ദ്ര കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും ഓറഞ്ച്, മഞ്ഞ, മുന്നറിയിപ്പ് മുന്നറിയിപ്പ് ഇല്ല. ഇന്ന് മാത്രമല്ല 25 വരെ ഒരു പ്രദേശത്തും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല എന്നത് ആശ്വാസകരമാണ്. എന്നിരുന്നാലും, 25 -ാം തിയതിയോടെ സംസ്ഥാനങ്ങളിൽ കൂടുതൽ മഴ പെയ്തേക്കും. ആഗസ്റ്റ് 24നകം വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാത ചുഴി രൂപപ്പെട്ടേക്കും.ഇതിനാൽ കേരളത്തിൽ ആഗസ്റ്റ് 25ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.25ന് കോഴിക്കോട് കണ്ണൂർ, കാസർകോട് ജില്ലകൾ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കാഞ്ഞങ്ങാട്: നഴ്സിംഗ് വിദ്യാർത്ഥിനി ചൈതന്യയുടെ ആത്മഹത്യാ ശ്രമത്തെ തുടർന്ന് കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായി. ആശുപത്രിയിലേക്ക് കടക്കാൻ ശ്രമിച്ചവരെ പിരിച്ചുവിടാൻ പോലീസ് ലാത്തിചാർജ് നടത്തി. …