കൊച്ചി: വിജയ് മച്ചാൻ എന്നറിയപ്പെടുന്ന യൂട്യൂബർ ഗോവിന്ദ് വിജയ് പോക്‌സോ കേസിൽ അറസ്റ്റിൽ. പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് എറണാകുളം കളമശാരി പൊലീസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഗോവിന്ദിനെ അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ വീട്ടിൽ വച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ മാന്നാർ സ്വദേശിയായ ഇയാൾ ഇപ്പോൾ എറണാകുളത്താണ് താമസിക്കുന്നത്. കഴിഞ്ഞ വർഷം മേയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിജെ മച്ചന് യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും രണ്ടര ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള ആളാണ്. സോഷ്യൽ മീഡിയ വഴിയാണ് പരാതിക്കാരി പരിചയപ്പെട്ടത്. ഇയാളുടെ മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.