തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. മഹാരാഷ്ട്ര തീരത്ത് നിന്ന് വടക്കൻ കേരള തീരത്തേക്ക് ന്യൂനമർദം രൂപപ്പെടുകയും മധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിന് സമീപം ന്യൂനമർദ്ദം രൂപപ്പെടുകയും പശ്ചിമ ബംഗാളിലും വടക്കുകിഴക്കൻ ജാർഖണ്ഡിലും മറ്റൊരു ന്യൂനമർദം രൂപപ്പെട്ടതുമാണ് കേരളത്തിൽ മഴയ്ക്ക് സാധ്യത ശക്തമാക്കുന്നത്. ബംഗാൾ ഉൾക്കടലിൻ്റെ വടക്കൻ ഭാഗങ്ങളിൽ ചക്രവാതച്ചുഴി രൂപപ്പെടു.
ഇന്ന് മുതൽ ഓഗസ്റ്റ് ഏഴ് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇതനുസരിച്ച് ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടായേക്കാം. അടുത്ത 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.