തൃശൂർ: ശക്തന്റെ തട്ടകത്തിൽ ഇക്കുറിയും പുലികളിറങ്ങും. വയനാട് ദുരന്തത്തെ തുടർന്ന് വേണ്ടെന്നു വച്ച പുലിക്കളി വീണ്ടും നടത്താൻ കോർപറേഷൻ കൗൺസിൽ തീരുമാനിച്ചു. പുലിക്കളി സംഘടനയുടെ അഭ്യർത്ഥന മാനിച്ചാണ് പുലിക്കളി നടത്താൻ തീരുമാനിച്ചത്. കോർപ്പറേഷൻ ധനസഹായവും പുലിക്കളിസംഘങ്ങൾക്ക് നൽകും. ആറ് സംഘടനകൾ ഇരുവരെ രജിസ്റ്റർ ചെയ്തു. വരും ദിവസങ്ങളിൽ കൂടുതൽ ഗ്രൂപ്പുകൾ കൂട്ടിച്ചേർക്കാം. ഓണത്തിൻ്റെ നാലാം ദിവസമായ സെപ്റ്റംബർ 18നാണ് പുലിക്കളി നടക്കുന്നത്.

ചെന്നൈ: തമിഴ്നാട്ടിൽ പ്രണയം നടിച്ച് യുവതികളിൽ നിന്ന് പണം തട്ടിയ കേസിൽ ബിജെപിയുടെ യുവ നേതാവ് അറസ്റ്റിലായി. ചെങ്കൽപ്പേട്ട് നോർത്ത് ജില്ലാ യുവജന വിഭാഗം സെക്രട്ടറി തമിഴരശനെ താംബരം പൊലീസ് …