തിരുവനന്തപുരം: കെഎസ്ആർടിസിക്ക് 72.23 കോടി രൂപ അധികമായി നൽകാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിന് കോർപറേഷൻ എടുത്ത വായ്‌പയുടെ തിരിച്ചടവിനായാണ് നൽകിയത്. കഴിഞ്ഞയാഴ്ച ഇതേ ആവശ്യത്തിനായി 71.53 കോടി രൂപ അനുവദിച്ചിരുന്നു. പ്രാഥമിക കാർഷിക വായ്‌പ സംഘങ്ങളുടെ കൺസോർഷ്യത്തിൽനിന്ന് പെൻഷൻ നൽകാൻ കോർപറേഷൻ എടുത്ത വായ്പയുടെ തിരിച്ചടവ് സർക്കാർ ഉറപ്പാക്കും. ശമ്പളവും പെൻഷനും സുഗമമായി നൽകുന്നതിന് പ്രതിമാസം 50 കോടി. രണ്ടാം പിണറായി സർക്കാർ ഇതുവരെ 5,940 കോടി രൂപയാണ് കെഎസ്ആർടിസിക്ക് നൽകിയത്.

ചെന്നൈ: തമിഴ്നാട്ടിൽ പ്രണയം നടിച്ച് യുവതികളിൽ നിന്ന് പണം തട്ടിയ കേസിൽ ബിജെപിയുടെ യുവ നേതാവ് അറസ്റ്റിലായി. ചെങ്കൽപ്പേട്ട് നോർത്ത് ജില്ലാ യുവജന വിഭാഗം സെക്രട്ടറി തമിഴരശനെ താംബരം പൊലീസ് …